ജംബുദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങളിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ ജംബുദ്വീപം. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്[1]. ജംബുദ്വീപിന്റെ വടക്കേ അതിര്‌ വക്ഷു അതായത് ഇന്നത്തെ അമു ദര്യ നദി ആണെന്നും പറയുന്നു[2]‌. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്[അവലംബം ആവശ്യമാണ്]. ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗം ഒരു ദ്വീപായിരുന്നു എന്ന ധ്വനിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകൾ താഴെപ്പറയുന്നു.

  • പ്ലക്സദ്വീപ്
  • സത്മലി ദ്വീപ്
  • കൂശദ്വീപ്
  • ക്രൌഞ്ച ദ്വീപ്
  • ശകദ്വീപ്
  • പുഷ്കരദ്വീപ്

പേരിനു പിന്നിൽ[തിരുത്തുക]

ജാംബ എന്ന മരത്തിൽ നിന്നാവണം ജംബുദ്വീപ് എന്ന പേർ വന്നത്? ജംബു ദ്വീപില് നിന്ന് ജാംബ എന്ന ചെടിയുടെ പേർ ഉണ്ടായതാവാനും വഴിയുണ്ട്[അവലംബം ആവശ്യമാണ്].

ഫലകചലനസിദ്ധാന്തപ്രകാരം ഇന്ത്യ രൂപം കൊണ്ട വിധം

അവലംബം[തിരുത്തുക]

  1. Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 15. ISBN 81-7130-993-3.
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0.
"https://ml.wikipedia.org/w/index.php?title=ജംബുദ്വീപ്&oldid=1831747" എന്ന താളിൽനിന്ന് ശേഖരിച്ചത്