Jump to content

ബ്രാഹ്മി ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brahmi script എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രാഹ്മി
ഇനംഅബുഗിദ
ഭാഷ(കൾ)ആദിമ പ്രാകൃത ഭാഷകൾ
കാലഘട്ടംഒരുപക്ഷേ ക്രി. മു. 6ാം നൂറ്റാണ്ടുമുതൽ, 3ാം നൂറ്റാണ്ട് മുതൽ ക്രി. വ. 3ാം നൂറ്റാണ്ട് വരെ ഉറപ്പായും
മാതൃലിപികൾ
→ അറമായ ലിപി
(അറാമായ മാതൃഭാഷാ സിദ്ധാന്തം പ്രകാരം)
→ ബ്രാഹ്മി
പുത്രികാലിപികൾഗുപ്ത, വട്ടെഴുത്ത്, അതോടൊപ്പം മറ്റു പലതും.
സഹോദര ലിപികൾ
യൂണിക്കോഡ് ശ്രേണിU+11000–U+1106F
ISO 15924Brah
Note: This page may contain IPA phonetic symbols in Unicode.

ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയാണ് ബ്രാഹ്മി ലിപി‌[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.

കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്]‌.

കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.[5]

കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു.[6]

സ്രോതസ്സുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu". Archived from the original on 2006-11-11. Retrieved 2008-07-30.
  3. Deraniyagala on the Anuradhapura finds Archived 2017-08-20 at the Wayback Machine. International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
  4. *Coningham, Robin, University of Bradford Anuradhapura Project Archived 2007-09-27 at the Wayback Machine.
  5. പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ
  6. "കാലടിയിൽ കണ്ട കൽമഴുകളിലുള്ളത് പുരാതന ബ്രഹ്മി ലിപികൾ" (പത്രലേഖനം). തിരുവനന്തപുരം: മാതൃഭൂമി. ആഗസ്റ്റ് 30, 2014. Archived from the original on 2014-08-30. Retrieved ആഗസ്റ്റ് 30, 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബ്രാഹ്മി_ലിപി&oldid=4069764" എന്ന താളിൽനിന്ന് ശേഖരിച്ചത്