ഉള്ളടക്കത്തിലേക്ക് പോവുക

ബ്രാഹ്മി ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brāhmī script എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രാഹ്മി
𑀩𑁆𑀭𑀸𑀳𑁆𑀫𑀻
ബ്രാഹ്മി അക്ഷരമാല
തരം
ഭാഷകൾആദിമ പ്രാകൃത ഭാഷകൾ
കാലയളവ്
ഒരുപക്ഷേ ക്രി. മു. 6ാം നൂറ്റാണ്ടുമുതൽ, 3ാം നൂറ്റാണ്ട് മുതൽ ക്രി. വ. 3ാം നൂറ്റാണ്ട് വരെ ഉറപ്പായും
ദിശഇടത്തുനിന്ന് വലത്തോട്ട്
ബന്ധപ്പെട്ട ലിപികൾ
മാതൃലിപികൾ
ഉപലിപികൾ
ഗുപ്ത, വട്ടെഴുത്ത്, അതോടൊപ്പം മറ്റു പലതും.
സഹോദരലിപികൾ
ISO
ഐ.എസ്.ഒ. 15924Brah, 300
യൂണികോഡ്
യൂണികോഡ് അപരനാമം
Brahmi
U+11000–U+1106F

ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയാണ് ബ്രാഹ്മി ലിപി‌[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.

കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്]‌.

കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.[5]

കേലാഡിയിലെ സമീപകാല കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ബ്രാഹ്മി ലിപി ഒരു സങ്കര രൂപത്തിലുള്ള മൂന്ന് ലിപികളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്: ഇംപീരിയൽ അരാമിക് അക്ഷരമാല, ഫീനിഷ്യൻ അക്ഷരമാല, ഗ്രീക്ക് അക്ഷരമാല, പ്രത്യേകിച്ച് ഡി അക്ഷരം.[6]

സ്രോതസ്സുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ↑ "Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu". Archived from the original on 2006-11-11. Retrieved 2008-07-30.
  3. ↑ Deraniyagala on the Anuradhapura finds Archived 2017-08-20 at the Wayback Machine International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
  4. ↑
  5. ↑ പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ
  6. ↑ "കാലടിയിൽ കണ്ട കൽമഴുകളിലുള്ളത് പുരാതന ബ്രഹ്മി ലിപികൾ" (പത്രലേഖനം). തിരുവനന്തപുരം: മാതൃഭൂമി. ആഗസ്റ്റ് 30, 2014. Archived from the original on 2014-08-30. Retrieved ആഗസ്റ്റ് 30, 2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബ്രാഹ്മി_ലിപി&oldid=4629383" എന്ന താളിൽനിന്ന് ശേഖരിച്ചത്