മലയാളലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalam alphabet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മലയാളം
Malayalam Script Sample.svg
ഇനംAbugida
ഭാഷ(കൾ)മലയാളം
കൊങ്കണി
കാലഘട്ടംc. 1100–present
മാതൃലിപികൾ
സഹോദര ലിപികൾസിംഹള
തമിഴ്
തുളു
Unicode rangeU+0D00–U+0D7F
ISO 15924Mlym
Note: This page may contain IPA phonetic symbols in Unicode.

ബ്രാഹ്മീയ ലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാള ലിപി. മലയാള ഭാഷ എഴുതന്നതിനാണ് മുഖ്യമായും ഈ ലിപി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന പണിയ, കുറുമ്പ തുടങ്ങിയ ഭാഷകൾ എഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

ഇന്നത്തെ മലയാളലിപി, ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥ ലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാല മലയാളം സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകൾ 10ആം ശതകം CE അടുപ്പിച്ച് ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളും ഉൾ‍ക്കൊള്ളുന്നു.[1].മലയാള ലിപിസഞ്ചയത്തിന് കാലാനുസൃതമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. [2] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃത ലിപി രൂപപ്പെട്ടു. ആദ്യകാല ലിപിയെക്കാൽ കുറെക്കൂടി രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെ ഇടയിലേക്ക് ലേഖനി പിന്നീട് കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി. ഇത് മുദ്രണശാലകളിൽ അച്ച് നിരത്തുന്നതിന് സഹായകരമായ രീതിയിലും ആയിരുന്നു. വീണ്ടും പല നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത് കൂട്ടക്ഷരങ്ങളെ അണുഅക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.

പ്രത്യേകതകൾ[തിരുത്തുക]

മലയാളം അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വേർഡ്ക്ലൗഡ്

പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തിരിക്കാം.

സ്വരങ്ങൾ[തിരുത്തുക]

അക്ഷരം സ്വരചിഹ്നം സ്വരം [പ്] എന്ന വർണത്തോടൊപ്പം യുണികോഡ് നാമം IPA അഭിപ്രായം
(pa) A a short
പാ (pā) AA long 'a'
ി പി (pi) I i short 'i'
പീ (pī) II long 'i'
പു (pu) U u short 'u'
പൂ (pu) UU long 'u'
പൃ (pr) VOCALIC R ɹ̩
(pr) LONG VOCALIC R ɹ̩ː Obsolete/rarely used
VOCALIC L obsolete/rarely used
LONG VOCALIC L l̩ː obsolete/rarely used
പെ (pe) E e short 'e'
പേ (pē) E long 'e'
പൈ (pai) AI ai
പൊ (po) O o short 'o'
പോ (pō) OO long 'o'
പൗ (pau) AU au
അം (pum) UM um
അഃ (pah) AH ah

സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർ‌ഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.

വ്യഞ്ജനങ്ങൾ[തിരുത്തുക]

മലയാളം യുണികോഡ് നാമം Transliteration IPA
KA k k
KHA kh kh
GA g g
KKHA gh gɦ
NGA n or ng ŋ
CHA ch
CHHA chh h
JA j
JHA jh ɦ
NJA ñ or nj ɲ
TTA or tt ʈ
TTHA ṭh or tth ʈh
DDA or dd ɖ
DDA ḍh or ddh ɖɦ
NNA or nn ɳ
THA th t
THHA thh th
DA d d
DHA d dɦ
NA n n
PA p p
PHA ph ph
BA b b
BHA bh bɦ
MA m m
YA y j
RA r ɾ
LA l l
VA v ʋ
SHA or s ɕ
SSHA sś or sh ʃ
SA s s
HA h ɦ
LLA or ll ɭ
ZHA or zh ɻ
RRA or rr r
NNNA n
TTTA ta

There is no distinction of case, i.e. no uppercase and lowercase letters. Diacritics, or vowel signs, are used to associate a vowel to a consonant though with some vowels such as "u" and "ū" are irregular with certain consonants. When no diacritic is used, the vowel sound 'a' is assumed. To denote the absence of a vowel specifically, a chandrakkala (also called virama) is used.

മറ്റ് പ്രതീകങ്ങൾ[തിരുത്തുക]

പ്രതീകം നാമം Function
വിരാമം അഥവാ ചന്ദ്രക്കല സ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു
അനുസ്വാരം nasalizes the preceding vowel
വിസർഗം adds voiceless breath after vowel (like h)

In addition to these symbols, there are many more symbols to indicate ligatures of the various consonants with each other.

അക്കങ്ങൾ[തിരുത്തുക]

സംഖ്യകൾ മലയാളലിപിയിൽ:
Malayalam numerals.png
പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

സംഖ്യ മലയാളം ഹിന്ദു-അറബീയം
പൂജ്യം[* 1] 0
ഒന്ന് 1
രണ്ട് 2
മൂന്ന് 3
നാല് 4
അഞ്ച് 5
ആറ് 6
ഏഴ് 7
എട്ട് 8
ഒൻപത് 9
പത്ത് [3] 10
നൂറ് [4] 100
ആയിരം [5] 1000
കാൽ [6] ¼
അര [7] ½
മുക്കാൽ [8] ¾
  1. ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യമായ ലിപി തന്നെയാണു്‌ മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വേറൊരു രൂപത്തിലായിരുന്നു എൻ‌കൊഡ് ചെയ്തിരുന്നതു്‌. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടു്‌. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണു് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. മുമ്പ് യൂണീകോഡ് നിർദ്ദേശിച്ചിരുന്ന ലിപി മലയാളത്തിൽ കാൽ ഭാഗം (1/4) എന്നതിനെ സൂചിപ്പിക്കാൻ എഴുതാനുള്ളതായിരുന്നു.

അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ[തിരുത്തുക]

ദിനാങ്കചിഹ്നം[തിരുത്തുക]

മലയാളം ദിനാങ്കചിഹ്നം

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [9] [10]

ഉദാഹരണം:
  1. ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.

മലയാളം യുണീകോഡ്[തിരുത്തുക]

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
  0 1 2 3 4 5 6 7 8 9 A B C D E F
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x    
U+0D7x ൿ

ഇവകൂടി കാണുക[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയാളലിപി&oldid=3227365" എന്ന താളിൽനിന്ന് ശേഖരിച്ചത്