ഇന്ത്യയിലെ ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Languages of India
ഔദ്യോഗിക ഭാഷ(കൾ) Hindi in Devnagari script (English is a subsidiary official language as per the Indian Constitution)
തെക്കൻ ഏഷ്യയിൽ ഭാഷാ കുടുബങ്ങൾ.

ലോകത്തെ പ്രധാനപ്പെട്ട ഭാഷാഗോത്രങ്ങളിൽ‌പ്പെട്ടവയാണ്‌ ഇന്ത്യയിലെ ഭാഷകൾ, ഇതിൽ ഏറ്റവും വലിയ രണ്ടെണ്ണം ഇന്തോ-യൂറോപ്പ്യൻ - ഇന്തോ-ആര്യൻ ഭാഷകളും (70% ജനങ്ങൾ സംസാരിക്കുന്നു) ദ്രാവിഡ ഭാഷകളുമാണ്‌ (22% ഇന്ത്യക്കാർ സംസാരിക്കുന്നു). ഇന്ത്യയിൽ സംസാരിക്കുന്ന മറ്റ് ഭാഷകൾ പ്രധാനമായും ആസ്ട്രോ-ഏഷ്യാറ്റിക്ക്, ടിബറ്റ്-ബർമൻ ഭാഷാകുടുംബങ്ങളിൽപ്പെട്ടതാണ്‌. ഇവയിലൊന്നും പെടാത്ത കുറച്ച് ഭാഷകളും ഇന്ത്യയിൽ സംസാരിക്കുന്നുണ്ട്.

ഇന്ത്യയിലെ മാതൃഭാഷകൾ ഏതാനും നൂറുകൾ വരും[1]; 1961 ലെ സെൻസസ് ഓഫ് ഇന്ത്യ കണക്കെടുപ്പ് പ്രകാരം ഇത് 1,652 ആണ്.[2]. 2001 ലെ ഇന്ത്യൻ കാനേഷുമാരി പ്രകാരം 29 ഭാഷകൾ ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ സംസാരിക്കുന്നുണ്ട്, 122 ഭാഷകൾ പതിനായിരത്തിൽ കൂടുതൽ ആൾക്കാർ സംസാരിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. More than a thousand including major dialects. The 1991 census recognized "1576 rationalized mother tongues" which were further grouped into language categories (Indian Census)
  2. Language in India.com
"https://ml.wikipedia.org/w/index.php?title=ഇന്ത്യയിലെ_ഭാഷകൾ&oldid=2488355" എന്ന താളിൽനിന്നു ശേഖരിച്ചത്