സിക്കിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിക്കിം
നേപ്പാളി सिक्किम

സിക്കിമീസ്: སུ་ཁྱིམ་
സംസ്ഥാനം
Official seal of സിക്കിം
Seal
ഇന്ത്യയിൽ സിക്കിമിന്റെ (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
ഇന്ത്യയിൽ സിക്കിമിന്റെ (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
സിക്കിമിന്റെ ഭൂപടം
സിക്കിമിന്റെ ഭൂപടം
രാജ്യം  ഇന്ത്യ
രാജ്യത്തിന്റെ ഭാഗമായത് 15 മേയ് 1975
തലസ്ഥാനം ഗാങ്ടോക്ക്
ഏറ്റവും വലിയ നഗരം ഗാങ്ടോക്ക്
ജില്ലകൾ 4
Government
 • ഗവർണർ ശ്രീനിവാസ് ദാദാസാഹിബ് പാട്ടീൽ
 • മുഖ്യമന്ത്രി പവാൻ ചാമ്ലിങ് (SDF)
 • നിയമസഭ ഏകസഭ (32 സീറ്റുകൾ)
 • ലോകസഭാമണ്ടലം രാജ്യസഭ 1
ലോകസഭ 1
 • ഹൈക്കോടതി സിക്കിം ഹൈക്കോടതി
Area
 • Total 7,096 കി.മീ.2(2 ച മൈ)
Area rank 27th
Population (2011)[1]
 • Total 6,10,577
 • Rank 28th
 • Density 86/കി.മീ.2(220/ച മൈ)
Time zone UTC+05:30 (IST)
ISO 3166 code IN-SK
HDI Increase 0.684 (medium)
HDI റാങ്ക് 7ആം (2005)
സാക്ഷരത 82.2% (13th)
ഔദ്യോഗിക ഭാഷകൾ നേപ്പാളി (lingua franca)
ഇംഗ്ലീഷ്
സിക്കിമീസ്, and ലെപ്ച (1977 മുതൽ)
ലിമ്പു (1981 മുതൽ)
നേവാരി, ഗുരങ്, മഗർ, ഷേർപ്പ, തമങ് (1995 മുതൽ)
സുവർ (1996 മുതൽ)
Website sikkim.gov.in
Assembly of Sikkim abolished monarchy and resolved to be a constituent unit of India. A referendum was held on these issues and majority of the voters voted yes. On May 15, 1975 the President of India ratified a constitutional amendment that made Sikkim the 22nd state of India.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.

സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.

ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.

ചിത്രശാല[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "2011 Census reference tables – total population". Government of India. 2011. Retrieved 16 July 2013. 
  2. "Census Population" (PDF). Census of India. Ministry of Finance India. Retrieved 2008-12-18. 


"https://ml.wikipedia.org/w/index.php?title=സിക്കിം&oldid=2202244" എന്ന താളിൽനിന്നു ശേഖരിച്ചത്