പഞ്ചാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബ് (വിവക്ഷകൾ) എന്ന താൾ കാണുക. പഞ്ചാബ് (വിവക്ഷകൾ)
പഞ്ചാബ്
پنجاب
ਪੰਜਾਬ
पंजाब
Punjab map (topographic) with cities.png
വലിയ നഗരങ്ങൾ ഡെൽഹി
ലാഹോർ
ഫൈസലാബാദ്
രാജ്യങ്ങൾ
ഔദ്യോഗിക ഭാഷകൾ
വിസ്തീർണ്ണം 445,007 കി.m2 (171,818 ച മൈ)
ജനസംഖ്യ (2011) ~200 ദശലക്ഷം
സാന്ദ്രത 449/km2
മതങ്ങൾ
വിളിപ്പേര് പഞ്ചാബി
പാകിസ്താനിലും ഇന്ത്യയിലുമായുള്ള പഞ്ചാബിന്റെ സ്ഥാനം

അഞ്ചുനദികളുടെ നാട് എന്ന് അർത്ഥം വരുന്ന പഞ്ചാബ് [ˈpʌnʤɑb] (പഞ്ചാബി: ਪੰਜਾਬ, پنجاب, ഹിന്ദി: पंजाब, ഉർദു: پنجاب) ഇന്ത്യയ്ക്കും പാകിസ്താനും ഇടയ്ക്കുള്ള പ്രദേശമാണ്. "അഞ്ചുനദികൾ" ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ്; ഇവ എല്ലാം സിന്ധൂനദിയുടെ കൈവഴികളാണ്. 1947-ലെ ഇന്ത്യയുടെ വിഭജനത്തോടെ ഈ പ്രദേശം പാകിസ്താനും ഇന്ത്യക്കുമിടയിൽ വിഭജിക്കപ്പെട്ടു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നത്തെ പാകിസ്താനിലാണ്. പഞ്ചാബിന് സുദീർഘമായ ചരിത്രവും സമ്പന്നമായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. പഞ്ചാബിലെ ജനങ്ങൾ പഞ്ചാബി ഭാഷ സംസാരിക്കുന്നു. ഇവർ പഞ്ചാബികൾ എന്ന് അറിയപ്പെടുന്നു. പഞ്ചാബിലെ പ്രധാന മതങ്ങൾ ഇസ്ലാം, സിഖ് മതം, ഹിന്ദുമതം, ക്രിസ്തുമതം എന്നിവയാണ്.

നിരുക്തം[തിരുത്തുക]

പഞ്ചാബിലെ നദികൾ

സംസ്കൃതത്തിൽ പഞ്ചനദഃ (पञ्चनदः) എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. അഞ്ചു നദികളുടെ നാട് എന്നാണ് പഞ്ചനദഃ എന്ന പേരിനർഥം. വിതസ്താ, ചന്ദ്രഭാഗാ, ഇരാവതീ, വിപാശാ, ശതദ്രുഃ എന്നിവയാണ് പേരിനു കാരണമായ അഞ്ചുനദികൾ.

  1. വിതസ്താ - ഇപ്പോൾ ഝലം എന്നറിയപ്പെടുന്നു.
  2. ചന്ദ്രഭാഗാ - ഇപ്പോൾ ചിനാബ് എന്നറിയപ്പെടുന്നു.
  3. ഇരാവതീ - ഇപ്പോൾ രാവി എന്നറിയപ്പെടുന്നു.
  4. വിപാശാ- വസിഷ്ഠന്റെ പാശബന്ധം വേർപടുത്തി അദ്ദേഹത്തെ രക്ഷിച്ചതിനാൾ വിപാശാ എന്ന പേര് ലഭിച്ചു. ഈ നദി ഇപ്പോൾ ബിയാസ് എന്നറിയപ്പെടുന്നു.
  5. ശതദ്രുഃ - വസിഷ്ഠന്റെ ശാപം മൂലം അനേകം കൈവഴിയായി ഒഴുകിയ നദി. ശതദാ ദ്രവതീതി ശതദ്രുഃ എന്ന് നിരുക്തം. ഈ നദി ഇപ്പോൾ സത്‌ലുജ് എന്നറിയപ്പെടുന്നു.

ഈ അഞ്ച് നദികളും ചേർന്ന് പഞ്ചനദയായി മാറി സിന്ധുവിൽ ചേരുന്നു.

പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലായിരുന്നു പഞ്ചാബ് സൂചിപ്പിക്കപ്പെട്ടിരുന്നത്.

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാബ്&oldid=2369622" എന്ന താളിൽനിന്നു ശേഖരിച്ചത്