Jump to content

ബിയാസ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിയാസ് നദി
Physical characteristics
നദീമുഖംസത്‌ലജ്
നീളം460 കി. മി

സിന്ധുനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ്‌ ബിയാസ്(വിപാശ). പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നുമാണ്‌ ഇത്. ഏകദേശം 470 കിലോമീറ്റർ (290 മൈൽ) നീളമുണ്ട്. പുരാതന ഭാരതത്തിൽ ആർജികി, വിപാസ് എന്നീ പേരുകളിലും പുരാതന ഗ്രീക്കിൽ ഹൈഫാസിസ് എന്നും അറിയപ്പെട്ടിരുന്നു. ഹിമാചലിൽ, പ്രത്യേകിച്ചും പണ്ഡിതന്മാർ ഈ നദിയെ വിപാശ എന്നു വിളിക്കുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ബി.സി 326ലെ സാമ്രാജ്യത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തെ അതിർത്തിയാണ് ബിയാസ് നദി.

പേരിനു പിന്നിൽ

[തിരുത്തുക]

മഹാഭാരത കർത്താവായ വേദ വ്യാസന്റെ പേരിൽനിന്നാണ് ബിയാസ് എന്ന പേരിന്റെ ഉല്പത്തി എന്ന് പറയപ്പെടുന്നു. [അവലംബം ആവശ്യമാണ്]ബിയാസ് എന്ന സ്ഥലത്തുകൂടെ ഒഴുകുന്നതു കൊണ്ടാണ്‌ ബിയാസ് നദി എന്ന പേർ വന്നത് എന്നും വിശ്വസിക്കുന്നവരുണ്ട് [1]വിപാശ എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്[2]

ഐതിഹ്യം

[തിരുത്തുക]

വസിഷ്ഠന്റെ ശാപത്തിനു പാത്രമായ മിത്രസഹൻ രാക്ഷസരൂപമെടുത്ത് മഹർഷിയുടെ ആദ്യപുത്രനായ ശക്തിയേയും മറ്റു നൂറു പുത്രന്മാരേയും കൊന്നു ഭക്ഷിച്ചു. പുത്രദുഃഖത്തിൽ വിവശനായ വസിഷ്ഠൻ സ്വന്തം ശരീരം കയറുകൊണ്ട് വരിഞ്ഞ് ബിയാസ് നദിയിൽ ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ചു. എന്നാൽ നദി അതിന്റെ തരംഗങ്ങൾ കൊണ്ട് കയര്(പാശം) മുഴുവൻ തകർത്ത് വസിഷ്ഠനെ രക്ഷിച്ചു എന്നും അന്നു മുതൽ നദിക്ക് വിപാശ എന്ന പേരുമുണ്ടായി എന്ന് മഹാഭാരതത്തിലെ ആദിപർ‌വ്വത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഉത്ഭവം

[തിരുത്തുക]
റോഹ്താങ്ങ് ചുരം

ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ഹിമാലയ പർ‌വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേർന്നാണ്‌ ഈ നദി രൂപമെടുക്കുന്നത്. [3] സമുദ്രനിരപ്പിൽനിന്നും നാലായിരത്തോളം മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.

പ്രയാണം

[തിരുത്തുക]

ഉത്ഭവസ്ഥാനത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി മണ്ഡി, ഹമീർപൂർ, ധർമ്മശാല എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി ഹിമാചൽ പ്രദേശിന്റെ പടിഞ്ഞാറേ അതിർത്തിയിലെത്തുമ്പോൾ പെട്ടെന്ന് തെക്കോട്ട് തിരിഞ്ഞ് പഞ്ചാബ് സമതലത്തിൽ പ്രവേശിക്കുന്നു. ലാർജി മുതൽ തൽ‌വാര വരെ മലയിടുകകുകളിലൂടെ ഒഴുകുന്ന ബിയാസ് തുടർന്ന് ഏകദേശം 50 കിലോമീറ്ററോളം തെക്കോട്ടും 100 കിലോമീറ്ററോളം തെക്കുപടിഞ്ഞാറോട്ടും ഒഴുകി ബിയാസ് എന്ന സ്ഥലത്തെത്തുന്നു. ഈ സ്ഥലം കടന്നുപോകുന്ന നദി പഞ്ചാബിലെ അമൃത്‌സറിന് കിഴക്കും കപൂർ‌ത്തലക്ക് തെക്ക് പടിഞ്ഞാറിം ഉള്ള ഹരികേ എന്ന സ്ഥലത്തുവച്ച് സത്‌ലജിൽ ചേരുന്നു. സത്‌ലജ് പാകിസ്താനിലെ പഞ്ചാബിലേക്ക് കടക്കുകയും ഉച്ചിൽ വച്ച് ചെനാബ് നദിയുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപികരിക്കുകയും ചെയുന്നു. പാഞ്ച്നാദ് പിന്നീട് മിഥൻ‌കോട്ടിൽ വച്ച് സിന്ധു നദിയിയോട് ചേരുന്നു. ബിയാസ് നദി പാകിസ്താനിലേക്ക് പ്രവേശിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കേണൽ എൻ.ബി. നായർ, ഇന്ത്യയിലെ നദികൾ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
  2. കേണൽ എൻ.ബി. നായർ, ഇന്ത്യയിലെ നദികൾ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
  3. കേണൽ എൻ.ബി., നായർ (2006). ഇന്ത്യയിലെ നദികൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-506-9. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]
ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ബിയാസ്_നദി&oldid=3798762" എന്ന താളിൽനിന്ന് ശേഖരിച്ചത്