ചംബൽ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യേന്ത്യയിലെ ഒരു നദിയാണ് ചംബൽ. യമുനാ നദിയുടെ ഒരു പോഷകനദിയാണിത്. ഇന്ത്യയിലെ അധികമായി മലിനീകരിക്കപ്പെട്ടിട്ടില്ലാത്ത നദികളിലൊന്നാണിത്. നദിയുടെ 400 കിലോമീറ്ററിലധികം ചംബൽ വന്യജീവി സം‌രക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്.

ഉദ്ഭവം[തിരുത്തുക]

മദ്ധ്യപ്രദേശിൽ ഇൻഡോറിനടുത്തിള്ള മഹൂ പട്ടണത്തിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.

പ്രയാണം[തിരുത്തുക]

മദ്ധ്യപ്രദേശിലൂടെ വടക്ക്-വടക്ക് കിഴക്കൻ ദിശയിൽ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിക്കുന്നു. പിന്നീട് രാജസ്ഥാനും മദ്ധ്യപ്രദേശിനുമിടയിൽ ഒരു അതിർത്തി സൃഷ്ടിച്ചുകൊണ്ട് ഒഴുകുന്നു. അതിനുശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് തിരിഞ്ഞ് ഉത്തർപ്രദേശിൽവച്ച് യമുനയോട് ചേരുന്നു.

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ചംബൽ_നദി&oldid=1870656" എന്ന താളിൽനിന്നു ശേഖരിച്ചത്