തുംഗഭദ്ര നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുംഗഭദ്ര നദി (ತುಂಗಭದ್ರ)
Tungabhadra river at Hampi.jpg
ഹംബിയിലെ തുംഗഭദ്ര നദിയുടെ ദൃശ്യം
Country ഇന്ത്യ
States കർണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന
Tributaries
 - left തുംഗ നദി, Kumudvati River, Varada River
 - right ഭദ്ര നദി, Vedavathi River, Handri River
Cities Harihar, Hospet, Hampi, Mantralayam, Kurnool
Source കൂഡലി (place where the തുംഗ, ഭദ്ര എന്നീ നദികൾ കൂടിച്ചേരുന്ന സ്ഥലം
 - location കൂഡലി, ഭദ്രാവതി, കർണ്ണാടക, ഇന്ത്യ
 - elevation 610 m (2,001 ft)
 - coordinates 14°0′30″N 75°40′27″E / 14.00833°N 75.67417°E / 14.00833; 75.67417
Mouth കൃഷ്ണ നദി
 - location Alampur, Mahbubnagar, Telangana, India
 - elevation 264 m (866 ft)
 - coordinates 15°53′19″N 78°09′51″E / 15.88861°N 78.16417°E / 15.88861; 78.16417Coordinates: 15°53′19″N 78°09′51″E / 15.88861°N 78.16417°E / 15.88861; 78.16417
Length 531 കി.m (330 mi)
Basin 71,417 കി.m2 (27,574 sq mi)

ദക്ഷിണേന്ത്യയിലെ ഒരു പുണ്യനദിയാണ് തുംഗഭദ്ര. കർണാടകയിലൂടെയും ആന്ധ്രാപ്രദേശിന്റെ ഒരു ഭാഗത്തുകൂടെയും ഒഴുകുന്നു. കൃഷ്ണ നദിയുടെ പ്രധാന പോഷകനദിയാണ് തുംഗഭദ്ര. രാമായണത്തിൽ പമ്പ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന നദി തുംഗഭദ്രയാണ്. ഇപ്പോൾ കേരളത്തിലെ ഒരു നദിയാണ് പമ്പ എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രയാണം[തിരുത്തുക]

കർണാടക സംസ്ഥാനത്തിലാണ് തുഗഭദ്രയുടെ ഉദ്ഭവസ്ഥാനം. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരുവിലൂടെ ഒഴുകിയെത്തുന്ന തുംഗ, ഭദ്ര എന്നീ നദികളുടെ സം‌യോജനം മൂലമാണ് ഈ നദി രൂപംകൊള്ളുന്നത്. ആന്ധ്രാപ്രദേശിൽ‌വച്ച് തുംഗഭദ്ര കൃഷണാ നദിയിൽ ലയിക്കുന്നു.

തുംഗഭദ്ര നദീതടപദ്ധതി[തിരുത്തുക]

TungabhadraRiver Dam.jpg

ഒരു വിവിധോദ്ദേശ്യ നദീതട പദ്ധതിയാണ് തുഗഭദ്ര നദീതടപദ്ധതി. കർണാടകയിലെ ഹോസ്പറ്റ് ജില്ലയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ അണക്കെട്ടിന്റെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


Coordinates: 15°57′N 78°15′E / 15.950°N 78.250°E / 15.950; 78.250{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=തുംഗഭദ്ര_നദി&oldid=2443699" എന്ന താളിൽനിന്നു ശേഖരിച്ചത്