പശ്ചിമഘട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പശ്ചിമഘട്ടം (Pragadeesh)
സഹ്യാദ്രി, സഹ്യപർവ്വതം
Range
none The Western Ghats at Matheran near Mumbai
The Western Ghats at Matheran near Mumbai
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്
പട്ടണങ്ങൾ ഊട്ടി, മഹാബലേശ്വർ, മടിക്കേരി, മൂന്നാർ
ഏറ്റവും ഉയർന്ന സ്ഥലം ആനമുടി
 - location ഇരവികുളം, ഇടുക്കി, തെക്കേ ഇന്ത്യ, കേരളം, ഇന്ത്യ
 - elevation 2,695 m (8,842 ft)
ഏറ്റവും താഴ്ന്ന സ്ഥലം പാലക്കാട് ചുരം
 - location പാലക്കാട്, പാലക്കാട് ജില്ല, തെക്കേ ഇന്ത്യ, കേരളം, ഇന്ത്യ
 - elevation 300 m (984 ft)
നീളം 1,600 km (994 mi), N–S
Width 100 km (62 mi), E–W
Area 1,60,000 km² (61,776 sq mi)
Biome forests (30%)
Geology Basalt, Laterite
Period Cenozoic
അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം
അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന
പർവ്വത നിരയാണ്‌ പശ്ചിമഘട്ടം
യുനെസ്കോ ലോക പൈതൃക സ്ഥാനം
Natural Properties - Western Ghats (India)
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Western-Ghats-Matheran.jpg
തരം പ്രകൃതിദത്തം
മാനദണ്ഡം ix, x
അവലംബം 1342
യുനെസ്കോ മേഖല ഇന്ത്യൻ ഉപഭൂഖണ്ഡം
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2012 (36 -ാം സെഷൻ)
പശ്ചിമഘട്ടം

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.[1] ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്.[2] ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.[3]

അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു[4]. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി[5]

പ്രത്യേകതകൾ[തിരുത്തുക]

1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള[6][4]‌ സഹ്യപർവ്വതം അത്യപൂർവ്വ ജൈവകലവറയായി കണക്കാക്കപ്പെടുന്നു.[7][8] ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്‌. 2695 മീറ്റർ ആണ്‌ ആനമുടിയുടെ ഉയരം. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്ന് എന്നറിയപ്പെടുന്ന സൈലന്റ്‌ വാലി ദേശീയോദ്യാനം, വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവാ സംരക്ഷിത പ്രദേശം തുടങ്ങിയ ദേശീയോദ്യാനങ്ങളും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു.

ജോഗ് വെള്ളച്ചാട്ടം

30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാല് പശ്ചിമഘട്ടം തുടര്ച്ചയായ മലനിരയാണ്.[9]നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്‌. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്‌[4]. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]

ചരിത്രം[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ്‌ പശ്ചിമഘട്ടം രൂപപ്പെട്ടത്‌ എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത്‌ ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ്‌ അവരുടെ അഭിപ്രായം.

സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു[4].

വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പർവ്വതങ്ങളെ പരാമർശിച്ചിരിക്കുന്നതു കാണാം.

കൃഷി[തിരുത്തുക]

പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികൾ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങൾ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.

തീരദേശത്തിനടുത്ത പ്രദേശങ്ങൾ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാൽ അരിയാണ്‌ പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിൽ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകൾ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ[4].

പ്രാധാന്യം[തിരുത്തുക]

പശ്ചിമഘട്ടം പടിഞ്ഞാറൻ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.

പാരിസ്ഥിതിക പ്രാധാന്യം[തിരുത്തുക]

സഹ്യപർവ്വത നിരകൾ, മൂന്നാറിൽ നിന്നുള്ള ദൃശ്യം

തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത്‌ കനത്ത മഴ ലഭിക്കുന്നതിന്‌ പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്‌. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്‌.

ഭാരതത്തിന്റെ മെത്തംവിസ്തൃതിയുടെ 6%ത്തില് താഴെ മാത്രം വരുന്ന ഏകദേശം 180000 ച.കി.മീറ്റർ മാത്രം വരുന്ന ഇവിടെ ഭാരതത്തിൽ കാണുന്ന പക്ഷി, മത്സ്യ, പക്ഷി, സസ്തനി. സസ്യങ്ങളിൽ 30% ഇവിടെയുണ്ട്.[10]

ഇന്ത്യയിലാകെയുള്ളതിൽ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത്‌ എന്നത്‌ ഇവിടെ സ്മരണീയമാണ്‌. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ 37 ശതമാനവും തദ്ദേശീയ വംശങ്ങളാണ്‌(പശ്ചിമഘട്ടത്തിൽ മാത്രമുള്ളവ). ആകെ ഉഭയജീവികളിൽ 78%, ഉരഗങ്ങളിൽ 62%, മത്സ്യങ്ങളിൽ 53%, സസ്തനികളിൽ 12% പക്ഷികളിൽ 4% വീതം തദ്ദേശീയ ജീവികൾ ആണ്‌.[8] സിംഹവാലൻ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂർവ്വവും പശ്ചിമഘട്ടത്തിൽ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്‌. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരിക്കുന്നു.

ജീവജാലങ്ങൾ[തിരുത്തുക]

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്(draco). സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു.[11]

തദ്ദേശീയ ഇനങ്ങൾ (Endemics)[തിരുത്തുക]

പൊതു പരിസ്ഥിതിയെന്ന വലിയ ലോകത്തിനുള്ളിൽ, അതിജീവനത്തിനായ് ചെറിയ തുരുത്തുകളിലായ് ഒതുങ്ങിക്കഴിയാനുള്ള പ്രവണതയെ എൻഡെമിസം (തദ്ദേശീയ വർഗ്ഗം) എന്ന് പറയുന്നു. ഈ ജീവജാലങ്ങൾ തനത് രൂപങ്ങളായും അറിയപ്പെടുന്നു. ഒരു പ്രത്യേക ദേശത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്.

 • പശ്ചിമഘട്ടത്തിലെ 250തോളം വരുന്ന ഓർക്കിഡുകളിൽ 130 എണ്ണം തദ്ദേശീയമാണ്.
 • അടുത്തകാലത്ത് കണ്ടെത്തിയ പന്നിമൂക്കൻ തവളയുൾപ്പെടെ 179 ഉഭയജീവി വംശങ്ങൾ (80%ൽ അധികം) തദ്ദേശീയമാണ്.
 • 508 പക്ഷി സ്പീഷീസുകളിൽ 16 എണ്ണം തദ്ദേശീയമാണ്.

സാമ്പത്തിക പ്രാധാന്യം[തിരുത്തുക]

ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്‌ കർണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്‌. ഇവകൂടാതെ വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ്‌ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്‌. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽ നിന്നാണ്‌. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്‌. അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും (ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, തേക്കടി മുതലായവ) പശ്ചിമഘട്ടത്തിൽ സ്തിഥി ചെയ്യുന്നു.

പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങൾ[തിരുത്തുക]

വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്‌. ഇന്ത്യൻ ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനം വനമായിരിക്കണം എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ. പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തുകയും ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.[12] പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയിരിക്കുന്നു.

പൈതൃക പദവി[തിരുത്തുക]

യുനെസ്കോ 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[13] ജീവവംശങ്ങളുടെ വൈവിധ്യവും അടിസ്ഥാനമാവുന്നതിനാൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം പ്രകൃതിസംരഷണസംഘടനയായ ഐ.യു.സി.എൻ. ആണ് ആദ്യഘട്ട വിലയിരുത്തലുകൾ നടത്തിയതും ഒരു വിദഗ്ദ്ധസംഘത്തെ അയച്ച് കേരളം,[14] തമിഴ്നാട്, ഗോവ, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോകുന്ന മേഖലകളിൽ പഠനം നടത്തുകയും ചെയ്തത്.[15][16] ജന്തു വൈവിധ്യത്തിന് പുറമെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യ ഭംഗിയുള്ള 1500 റോളം കാട്ടുപൂക്കൾ ഇവിടെയുള്ളതായ് വിദഗ്ദ്ധസംഘം റിപ്പോർട്ട് ചെയ്തു. ഈ സമിതി പശ്ചിമഘട്ടത്തിലെ പഠനവിവരങ്ങൾ ഉൾപെടുത്തി ഒരു റിപ്പോർട്ട്‌ ഐ യു സി എൻ മുമ്പാകെ സമർപ്പിക്കുകയും അതിനുശേഷം യുനെസ്കോയ്ക്ക് കീഴിലെ 'വേൾഡ് ഹെറിറ്റേജ് കമ്മിറ്റി'മുമ്പാകയും.ഈ കമ്മിറ്റിയുടേതാണ് പശ്ചിമഘട്ടത്തിനു ലോകപൈതൃക പദവി നൽകി കൊണ്ടുള്ള അന്തിമ തീരുമാനം. പൈതൃകസ്ഥാപങ്ങളുടെ സംരഷണം യുനെസ്കോയുടെ കീഴിലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്.

നേട്ടങ്ങൾ[തിരുത്തുക]

ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സഹകരണങ്ങൾ കൂടൂതൽ പ്രതീക്ഷിക്കാം.

ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ട്[തിരുത്തുക]

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്‌ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ഈ മേഖല 37 ശതമാനം മാത്രമാണ്‌. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്നി‌ന്നും എതിർപ്പ് ‌ ഉയർന്നതോടെ പരിസ്‌ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കേണ്ട ഭൂവിസ്‌തൃതിയുടെ കാര്യത്തിൽ കസ്‌തൂരി രംഗൻ സമിതിയുടെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.[17]

ആശങ്കകൾ[തിരുത്തുക]

സഹായത്തിന്റെയും വികസനത്തിന്റേയും പേരിൽ അമിതമായ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടായേക്കാം.[18]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.rainforestinfo.org.au/projects/india/sathis2.htm
 2. പശ്ചിമഘട്ടം ലോകപൈതൃക പട്ടികയിൽ, മാതൃഭൂമി ഓൺലൈൻ
 3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 757. 2012 ഓഗസ്റ്റ് 27. ശേഖരിച്ചത് 2013 മെയ് 12. 
 4. 4.0 4.1 4.2 4.3 4.4 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 89–90. 
 5. UN designates Western Ghats as world heritage site
 6. http://www.dancewithshadows.com/pub/western-ghats-world-heritage.asp
 7. http://www.biodiversityhotspots.org/xp/hotspots/ghats/Pages/default.aspx
 8. 8.0 8.1 http://www.wii.gov.in/envis/rain_forest/chapter2.htm
 9. http://www.deshabhimani.com/periodicalContent7.php?id=1452
 10. http://www.wwfindia.org/about_wwf/critical_regions/western_ghats/
 11. ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫര് പാലോട്ട്, കൂട് മാസിക, സെപ്തംബര്2013
 12. "സംഭാഷണം" (ഭാഷ: മലയാളം). മലയാളം വാരിക. 2013 മെയ് 03. ശേഖരിച്ചത് 2013 ഒക്ടോബർ 07. 
 13. പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി; കർണാടകത്തിലെ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം വിവാദമാവുന്നു
 14. പശ്ചിമഘട്ടത്തിന് പൈതൃക പദവി; യുനെസ്‌കോ സംഘം ഇന്നെത്തും
 15. Western Ghats get heritage tag finally
 16. Consider ecology expert panel's report on Western Ghats, says IUCN
 17. http://www.mangalam.com/print-edition/india/107396#sthash.3x9odLA4.dpuf
 18. "പശ്ചിമഘട്ടം ലോകപൈതൃകം". ദേശാഭിമാനി (കിളിവാതിൽ). ശേഖരിച്ചത് 2013 ഡിസംബർ 30. 
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=പശ്ചിമഘട്ടം&oldid=2367499" എന്ന താളിൽനിന്നു ശേഖരിച്ചത്