Jump to content

സരസ്വതി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സരസ്വതി നദി ഒഴുകിയിരുന്ന വഴി

സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി നദി. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു. നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്.

ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകൾ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകൾ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങൾ നടക്കുന്നുണ്ട്. [1]

ഐഎസ്ആർഒയുടെ ജോധ്പൂരിൽ ഉള്ള റിമോട്ട് സെൻസിംഗ് സർവീസ് സെൻററിൻറെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. [2]

സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകൾക്കിടയിൽ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാൻ സാധിയ്ക്കും. എന്നാൽ ഇതിനു മുൻപേയുള്ള നദീഭാഗം എവിടെയാണ് എന്ന് ആർക്കും അറിവില്ല.[പ്രവർത്തിക്കാത്ത കണ്ണി] [3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-29. Retrieved 2013-01-15.
  2. http://malayalam.oneindia.in/news/2002/07/28/in-saraswati.html
  3. http://www.firstpost.com/isro/video/mystic-saraswati-river-himalayas/C0OTDFqqaT4449168A11.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സരസ്വതി_നദി&oldid=3970780" എന്ന താളിൽനിന്ന് ശേഖരിച്ചത്