Jump to content

കുടജാദ്രി

Coordinates: 13°51′39″N 74°52′29″E / 13.86083°N 74.87472°E / 13.86083; 74.87472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodachadri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുടജാദ്രി
ಕೊಡಚಾದ್ರಿ
പശ്ചിമഘട്ടം, ശരാവതി കുടജാദ്രിയിൽ നിന്നുള്ള കാഴ്ച [1]
ഉയരം കൂടിയ പർവതം
Elevation1,343 m (4,406 ft)
Coordinates13°51′39″N 74°52′29″E / 13.86083°N 74.87472°E / 13.86083; 74.87472
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Kodachadri is located in Karnataka
Kodachadri
Kodachadri
Location in Karnataka
സ്ഥാനംകുന്ദാപുര ഉഡുപ്പി ജില്ല, കർണാടക, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
Climbing
First ascentചരിത്രകാലം
Easiest routeനാഗോഡി വഴി
കുടജാദ്രി മലയുടെ ഉച്ചിയിൽ നിന്നുള്ള ദൃശ്യം

കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. കുടജാദ്രിയെ പ്രകൃതി പൈതൃക സ്ഥലമായി കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.[2] കർണാടക സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പതിമൂന്നാമത്തെ കൊടുമുടിയാണിത്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയവും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

സസ്യ ജീവ ജാലങ്ങൾ

[തിരുത്തുക]

മൂകാംബിക ദേശീയോദ്യാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന കുടജാദ്രി, ജൈവവൈവിധ്യ പ്രദേശമായി കണക്കാക്കപ്പെടുന്നു. ഇത്‍ വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ശക്തമായ കാറ്റ് കാരണം കൊടുമുടി തരിശായി കിടക്കുന്നു. അടിത്തട്ടിലെ കട്ടിയുള്ള വനമേഖല, താഴത്തെ നിലയിൽ നിന്ന് കൊടുമുടിയെ അദൃശ്യമാക്കുന്നു. കൂടാതെ, മറ്റ് നിരവധി ചെറിയ കൊടുമുടികളും കുന്നുകളും കൊടുമുടിക്കുചുറ്റും നിലനിൽക്കുന്നു. കരിങ്കുരങ്ങ്, പാണ്ടൻ വേഴാമ്പൽ, കോഴിവേഴാമ്പൽ, പറുദീസ ഫ്ലൈകാച്ചർ, കടുവ, പുള്ളിപ്പുലി, ആന, കഴുതപ്പുലി, കാട്ടുപോത്ത്, മലമ്പാമ്പ് എന്നിവയും മറ്റ് പല ജീവികളും ഉൾപ്പെടുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്.

കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് കുടജാദ്രി രൂപം കൊണ്ടത്.[3] കൊല്ലൂരിൽ നിന്ന് 21 കിലോമീറ്റർ അകലെയും ഹൊസനഗര താലൂക്കിലെ നാഗോഡി ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുമാണ് കുടജാദ്രി സ്ഥിതിചെയ്യുന്നത്. കർണാടകയിലെ സാഗരയിൽ നിന്ന് 78 കിലോമീറ്ററും 42 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ ഷിമോഗയിൽ നിന്ന് ഹസിരുമാകി ഫെറി വഴി കോഡാചദ്രി കൊടുമുടിയിലെത്താൻ വ്യത്യസ്ത റൂട്ടുകളുണ്ട്. എന്നിരുന്നാലും കനത്ത മഴയെത്തുടർന്ന് കാലവർഷത്തിൽ കൊടുമുടിയിൽ എത്തുന്നത് വെല്ലുവിളിയാണ്. 500 സെന്റിമീറ്റർ മുതൽ 750 സെന്റിമീറ്റർ വരെ മഴ പെയ്യുന്നു. ഒരു വർഷത്തിൽ എട്ട് മാസവും ഇവിട മഴ ലഭിക്കുന്നുണ്ട്.

ഗതാഗതം

[തിരുത്തുക]

കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം. ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും. ജീപ്പ് ആണു പ്രധാന വാഹനം. ജീപ്പുകാർ മുന്നൂറ്റിഅൻപത് രൂപയോളം ഇതിനായി വാങ്ങാറുണ്ട്. രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അം‌ബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.

  • ഏറ്റവും അടുത്തുള്ള പട്ടണം: കൊല്ലൂർ - 20 കിലോമീറ്റർ അകലെ.
  • മൂകാംബിക പ്രകൃതി കാമ്പ് കൊല്ലൂരിന് 4 കിലോമീറ്റർ തെക്കാണ്
  • ഏറ്റവും അടുത്ത വിമാനത്താവളം: മംഗലാപുരം - 147 കിലോമീറ്റർ അകലെ.

താമസ സൗകര്യം

[തിരുത്തുക]

അമ്പലത്തിൽ തന്നെ താമസ സൌകര്യം ലഭ്യമാണ്. 300 രൂപ സാധാരണ രീതിയിൽ ആറ് പേർക്ക് താ‍മസിക്കാവുന്ന ഒരു മുറി ലഭിക്കുന്നു. കൂടാതെ ഭക്ഷണവും ഇവിടെ തന്നെ ലഭിക്കുന്നു.

മൂകാംബിക ക്ഷേത്രവുമായുള്ള ബന്ധം

[തിരുത്തുക]
ഭദ്രകാളി ക്ഷേത്രം കൊടജാദ്രി മലമുകളിൽ.

കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ, മലമുകളിൽ ശങ്കരാചാര്യരുടെ ശങ്കര പീഠം എന്നിവയും കാ‍ണാം.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.karnataka.com/kollur/kodachadri-trek/
  2. Kaggere, Niranjan (2012). "Kodachadri now a Heritage site". Times of India- mobile e paper. Archived from the original on 2013-12-27. Retrieved 5 October 2012.
  3. C.V., Raghavendra Rao (11 April 2011). "Now, tourists can visit Kodachadri hills". Bangalore: The Times of India. Archived from the original on 2011-11-03. Retrieved 12 August 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുടജാദ്രി&oldid=3970671" എന്ന താളിൽനിന്ന് ശേഖരിച്ചത്