സെന്റ് മേരീസ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
St. Mary's Islands
St. Mary's Islands of
Columnar Basaltic Lava
Island
Stmarys udupi 1.JPG
Country India
State Karnataka
District Udupi
Elevation 10 മീ(30 അടി)
Languages
 • Official Tulu, Kannada
Time zone UTC+5:30 (IST)
Four Islands -Coconut Island, the North Island, the Daryabahadurgarh Island and the South Island

കർണ്ണാടകയിലെ ഉഡുപ്പിയിലെ മാൽപെ തീരത്തുനിന്നും മാറി, അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നാലു ചെറു ദ്വീപുകൾ ചേർന്ന ദ്വീപസമൂഹമാണ് സെന്റ് മേരീസ് ദ്വീപുകൾ. കോളംനാർ രീതിയിലുള്ള ബാസൾട്ടിക് ലാവയുടെ ഭൌമരൂപാന്തരത്തിന്റെ (ചിത്രം) പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.[1]

ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, മഡഗാസ്കർ ഇന്ത്യയുമായി ചേർന്ന് നിന്നിരുന്നതിന്റെ ഫലമായി ആ കാലഘട്ടത്തിൽ, ഭൂവല്കത്തിനിടയിലുള്ള മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവർത്തിച്ചതിന്റെ ഫലമായാണ് സെന്റ് മേരീസ് ദ്വീപുകളിലെ ബാസൾട്ട് രൂപം കൊണ്ടിരിക്കുന്നത്. ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് മഡഗാസ്കർ ഇന്ത്യൻ ഭൂപ്രദേശത്തിൽ നിന്ന് വേർപ്പെട്ടു പോയതെന്ന് കരുതുന്നു.[2]

കർണ്ണാടക സംസ്ഥാനത്തിലെ നാലു ജിയോളിക്കൽ മൊനുമെന്റികളിലൊന്നാണ് ഈ ദ്വീപുകൾ. ഇന്ത്യയിലെ 26 ജിയോളിക്കൽ മൊനുമെന്റികളിലൊന്നായി 2001-ൽ ജിയോളിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഇതിനെ പ്രഖ്യാപിച്ചു. ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായാണ് ഇതിനെ പരിഗണിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Columnar Basalt". Geological Survey of India. Retrieved 2008-07-26. 
  2. "Relative fall in Sea level in parts of South Karnataka Coast by K.R.Subramanya". Current Science Volume 75 Pages 727-730. Retrieved 2009-01-25. 
"https://ml.wikipedia.org/w/index.php?title=സെന്റ്_മേരീസ്_ദ്വീപുകൾ&oldid=2588466" എന്ന താളിൽനിന്നു ശേഖരിച്ചത്