പാണ്ടൻ വേഴാമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണ്ടൻ വേഴാമ്പൽ
(Malabar Pied Hornbill)
Anthracoceros coronatus -Wilpattu National Park, Sri Lanka-8 (1)-3c.jpg
In Wilpattu National Park, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Bucerotidae
ജനുസ്സ്: Anthracoceros
വർഗ്ഗം: A. coronatus
ശാസ്ത്രീയ നാമം
Anthracoceros coronatus
(Boddaert, 1783)

മലമുഴക്കി വേഴാമ്പലിനേക്കാൾ അല്പം ചെറുതാണ് പാണ്ടൻ വേഴാമ്പൽ.കേരളമുൾപ്പെടെയുളള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പൽ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങൾ . ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറവുമാണ്. കൊക്ക് മഞ്ഞ നിറമാണ്. തലയിലെ തൊപ്പിയിൽ കറുത്ത പാട് കാണാം. വാലിൽ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടൻ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയിൽ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്.

പരന്ന്, മുൻവശം കൂർത്ത വലിയ കൊക്കാണ് പാണ്ടൻ വേഴാമ്പലിനുള്ളത്. മിക്കവാറും ഇണയോടൊപ്പവും ചിലപ്പോൾ ചെറുസംഘങ്ങളായുമാണ് ഇവയുടെ സഞ്ചാരം. ഇവ ചിറകടിച്ച് പറക്കുമ്പോൾ വലിയ ശബ്ദമുണ്ടാകും. പഴങ്ങളും പ്രാണികളുമാണ് ഇഷ്ടഭക്ഷണം.

കാടിനോട് ചേർന്ന നാട്ടിൻപ്രദേശത്ത് ആൽമരങ്ങൾ കായ്ക്കുന്ന സമയത്ത് പാണ്ടൻ വേഴാമ്പലുകൾ എത്താറുണ്ട്.[1]

അവലംബം[തിരുത്തുക]

  1. http://english.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8686583
"https://ml.wikipedia.org/w/index.php?title=പാണ്ടൻ_വേഴാമ്പൽ&oldid=2405170" എന്ന താളിൽനിന്നു ശേഖരിച്ചത്