Jump to content

പൊന്മുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ponmudi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്മുടി
പൊന്മുടിയിൽ നിന്നുള്ള പ്രഭാതദൃശ്യം.
ഉയരം കൂടിയ പർവതം
Elevation1,100 m (3,600 ft) മീറ്റർ
മറ്റ് പേരുകൾ
English translationപൊന്മുടി
Language of nameമലയാളം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
പൊന്മുടി is located in Kerala
പൊന്മുടി
പൊന്മുടി
State/ProvinceIN
Parent rangeപശ്ചിമഘട്ടം
Climbing
Easiest routeനടക്കുക

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.പൊൻമുടിയുടെ തൊട്ടാടുത്ത് ഉളള ഒരു ടൗണ് ആണ് വിതുര.

പേരിനു പിന്നിൽ

[തിരുത്തുക]

മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. [1] എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്. [2]

ചരിത്രം

[തിരുത്തുക]
ആദിയം ബുദ്ധമത കേന്ദ്രമായിരുന്നു പൊൻമുടി എന്നൊരു വാദമുണ്ട്. വിതുരയിൽനിന്ന് ബോണക്കാട് പോകുന്ന വഴിയിൽ മണ്ണിനടിയിൽ നിന്നും  പ്രദേശവാസികൾക്ക് ലഭിച്ച ബുദ്ധവിഗ്രഹം അവിടത്തെ ശാസ്താ ക്ഷേത്രത്തിൽ പൂജിച്ചു വരുന്നു ആദിവാസി വിഭാഗമായ കാണികൾ ഇവിടെ നിവസിക്കുന്നു. വിതുരയിൽ നിന്ന് വോണക്കാട് പോകുന്ന വഴിയിൽ ഒര് ബുദ്ധക്ഷേത്രം ഉള്ളതായിപ്പറയുന്നു

തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകുടം മലയിൽ ( പൊതിയൽ മല ) അവലോകിനെശ്വര വിശ്വാസ സമ്പ്രദായം നിലവിൽ ഇരുന്ന ബുദ്ധ മത ഈഴവ കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സഷ്യപ്പെടുതുന്നു . അവിടെ നില നിന്നിരുന്ന ആരാധനയെ പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ ( ഏപ്രിൽ - മേയ് ) ആയിരുന്നു തീർത്ഥാടനം ആയി ഭക്തർ വന്നു ചേർന്നിരുന്നത് . മഹായാന സംബ്രധയത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം . സ്വയം നിർമ്മലീകരിച്ചു ബുദ്ധനവുകയും പക്ഷെ നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യ വേദന ഇല്ലാതാക്കുക എന്നാ വിശ്വാസം ആന്നു ബോധിസത്വത്തിൽ ഉള്ളത് .

സംഗം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌ . ശ്രിലങ്കയിൽ നിന്നു മാത്രം അല്ല ടിബറ്റ്‌ ലാസയിൽ നിന്ന് വരെ ബുദ്ധ മത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബെടുകർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയരിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധ വിഹാരവും ആയി ബന്ധപ്പെട്ടത് ആന്നു എന്ന് ഈ പുസ്തകത്തിൽ പറയുന്നു . മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു . പക്ഷെ അദ്ദേഹം കേട്ടുകേഴ്വിയിലധിഷ്ടിതമായ വിവരണം നൽകിയിരുന്നു അതിനെ പറ്റി . അത് ഇങ്ങനെ ആണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്.

ബുദ്ധിസം അസ്തമിച്ചപ്പോൾ തീർത്ഥാടനം നിൽക്കുകയും കേരളത്തിലെ ഈഴവ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റ് പോവുകയും ചെയ്തു . പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ.

ഭൂമിശാസ്ത്രം ==

പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.

പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന വിതുര ഗോൾഡൻ വാലിയുംആകർഷണമാണ്. വിതുരകല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻ‌മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി വിതുര-ബ്രൈമൂർ, വിതുര-ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക് പൊന്മുടി. വലത്തേക് പാലോട് ,ബൈമൂർ,പെരിങാമല,കുളത്തൂപ്പുഴ,തെൻമല,തെൻകാശി,ശെൻക്കോട്ട

തേവിയോട് നിന്ന് നേരെ 22 വളവുകൾ കഴിഞ്ഞാൽ പൊൻമുടി.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. എം. സെബാസ്റ്റ്യൻ നെടുമങ്ങാട്, കാണീക്കാരുടെ ലോകം പേജ് 37; തിരുവനന്തപുരം 1990
  2. എന്നാൽ ബുദ്ധ-ജൈനസംസ്കാരങ്ങൾ പൊന്മുടിയിൽ നിലനിന്നിരുന്നു എന്നതിനു ശക്തമായ മറ്റ് തെളിവുകളുടെ അഭാവമുണ്ട്. വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥലചരിത്രം-തിരുവനന്തപുരം ജില്ല; പേജ് 81; കേരള സാഹിത്യ അക്കാദമി. തൃശൂർ 1998.
"https://ml.wikipedia.org/w/index.php?title=പൊന്മുടി&oldid=4013928" എന്ന താളിൽനിന്ന് ശേഖരിച്ചത്