അരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരി
Oryza sativa - Köhler–s Medizinal-Pflanzen-232.jpg
Oryza sativa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Liliopsida
നിര: Poales
കുടുംബം: Poaceae
ജനുസ്സ്: Oryza
Species
  • Oryza glaberrima
  • Oryza sativa
ബസ്മതി അരി
പാലക്കാടൻ മട്ട
ചൈനയിൽ നെല്പാടങ്ങൾ.

നെൽച്ചെടിയുടെ ഫലമായ നെന്മണിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാന്യമാണ്‌ അരി (ഇംഗ്ലീഷ്:Rice) അഥവാ നെല്ലരി. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണിത്. കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്.

ചരിത്രം[തിരുത്തുക]

4000 വർഷങ്ങൾക്കു മുൻപേ തന്നെ നെൽകൃഷി ഇന്ത്യയിൽ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. [1]

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിലെ 75% ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി. ഇതിനു പുറമേ മതപരമായ ആചാരങ്ങളിലും അരി പ്രധാന പങ്കു വഹിക്കുന്നു. അരി വെള്ളത്തിൽ ഇട്ട് വേവിച്ചുണ്ടാക്കുന്ന ആഹാരപദാർഥമാണ് ചോറ്. .പല ഹിന്ദു ക്ഷേത്രങ്ങളും ചോറ് നൈവേദ്യമായി നൽകുന്നുണ്ട്. വിവാഹം, ജനനം, മരണം, എന്നിങ്ങനെ ഹിന്ദുക്കളുടെ മിക്ക ആചാരാഘോഷങ്ങളിലും അരി ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. പച്ചക്കറി ചേർന്ന എരിവുള്ള കറികൾ ചേർത്താണ്‌ അരിഭക്ഷണം സാധാരണ പലരും കഴിക്കുന്നത്[2]‌.

അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ[തിരുത്തുക]

ചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപ്പെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.

കഞ്ഞി[തിരുത്തുക]

കഞ്ഞിയും അച്ചാറും
തവിട് കളയാത്ത അരി

കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു

ചോറ്[തിരുത്തുക]

അരി വേവിച്ചെടുത്ത് (ചോറ്)വെള്ളം ഊറ്റിക്കളയുന്നു

കേരളീയരുടെ പ്രധാന ആഹാരമാണ്‌ ചോറ്‌. അരി വെള്ളത്തിലിട്ട്‌ ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ്‌ ചോറുകിട്ടുന്നത്‌. അരിയുടെ വ്യത്യാസമനുസരിച്ച്‌ ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന്‌ വളരെ നേർത്ത ചുവപ്പു നിറമുണ്ട്‌. സദ്യയിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.

ബിരിയാണി, നെയ്‌ ചോർ എന്നിവ ഉണ്ടാക്കുന്നത് വില കൂടിയ ബസുമതി, കോല തുടങ്ങിയ അരി കൊണ്ടാണ്.

പായസം[തിരുത്തുക]

അരിപ്പൊടികൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. S. Kalyanaraman, Ph.D. "Sarasvati Heritage Project; Parliamentary Standing Committee report". "A ploughed field was also discovered in Kalibangan pointing to the domestication of rice cultivation over 4000 years ago" 
  2. HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 120. 
"https://ml.wikipedia.org/w/index.php?title=അരി&oldid=1712032" എന്ന താളിൽനിന്നു ശേഖരിച്ചത്