പത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തിരി
Pathiri.jpg
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി

അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പത്തിരി

ഉപ്പും ജീരകവും ചേർത്ത അരിമാവ് കുഴച്ച് നന്നായി പരത്തിയെടുത്ത് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ അരിപത്തിരിയായി. പത്തിരി നിർമ്മിക്കാൻ അരിമാവ് ഉപ്പ് ചേർത്ത് കുഴച്ചെടുക്കുന്നു. വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്നതും ആവിയിൽ പുഴുങ്ങിയെടുക്കുന്നതുമായ പത്തിരികൾ ഉണ്ട്. അരിപ്പത്തിരി, പത്തൽ, എന്നെല്ലാം പറയപ്പെടുന്ന പത്തിരിയുടെ കൂട്ടത്തിൽ നെയ്പത്തിരി, തേങ്ങാപത്തിരി നൈസ് പത്തിരി, തുടങ്ങി പലതരം ഉണ്ട്. ഹോട്ടലുകളിലും റസ്റ്റാറന്റിലും ചായയോടൊപ്പം കഴിക്കുന്ന പത്തിരി കേരളത്തിലെ വീട്ടമ്മമാർ നിർമ്മിക്കാറുണ്ട്.


"https://ml.wikipedia.org/w/index.php?title=പത്തിരി&oldid=2181759" എന്ന താളിൽനിന്നു ശേഖരിച്ചത്