മസാല ദോശ
മസാലദോശ | |
---|---|
![]() | |
മസാലദോശ | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | Dosa, dosay, dose, dosai, dhosha, thosai, tosai, chakuli |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | പച്ചരി, ഉഴുന്ന്, മസാല |
വകഭേദങ്ങൾ : | rava dosa, onion dosa, neer dosa, paneer dosa |
ലോകമാകമാനം പ്രചാരത്തിലുള്ള ഒരു തെന്നിന്ത്യൻ വിഭവമാണ് മസാല ദോശ. മിക്കവാറും ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്. ചമ്മന്തിയും സാമ്പാറുമാണ് മസാല ദോശയുടെ കൂടെ ലഭ്യമാവുന്ന വിഭവങ്ങൾ. ന്യൂയോർക്കിലെ ഹഫിംഗ്ടൺ പോസ്റ്റ് ദിനപത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണവിഭവങ്ങളുടെ പട്ടികയിലൊന്ന് മസാലദോശയാണ്[1][2].
തയ്യാറാക്കുന്ന വിധം[തിരുത്തുക]
ദോശയും മസാലയും പ്രത്യേകം പ്രത്യേകമായാണ് തയ്യാറാക്കുന്നത്. അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു.
മസാല തയ്യാറാക്കുന്ന വിധം[തിരുത്തുക]
ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി ഒരു പാത്രത്തിൽ എടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. പച്ചമുളകും, സവാളയും, തേങ്ങ ചുരണ്ടിയതും പുളിയും ഉപ്പും കൂടി ചേർത്ത് അരച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കുക. വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ വെളിച്ചെണ്ണയിൽ കടുക് ഇട്ടു പൊട്ടിക്കുക. കറിവേപ്പില ചേർക്കുക. വേവിച്ച ഉരുളക്കിഴങ്ങും അരച്ച് വച്ച ചേരുവകളും ചേർത്ത് നന്നായി ഇളക്കുക.
ദോശ തയ്യാറാക്കുന്ന വിധം[തിരുത്തുക]
പച്ചരിയും ഉഴുന്നും പ്രത്യേക പാത്രത്തിൽ അരച്ചെടുക്കുക. ഇവ രണ്ടും ഒന്നിച്ചാക്കി ഉപ്പും ചേർത്ത് നന്നായി ഇളക്കുക ഇതിനെ ദോശമാവ് എന്നുപറയുന്നു. ദോശക്കല്ല് അടുപ്പത്ത് വച്ച് നല്ലെണ്ണ പുരട്ടി മാവൊഴിച്ചു പരത്തുക. ഒരു തവി ഉരുളക്കിഴങ്ങ് കറിയും വച്ച് ദോശ മടക്കി രണ്ടറ്റവും അമർത്തുക. ഇത് നല്ലതുപോലെ മൊരിയുന്നതുവരെ മറിച്ചും തിരിച്ചും ഇടുക.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Masala Dosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |