ഉണ്ട (പലഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉണ്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉണ്ട
ഉണ്ട
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം, സ്നാക്,
പ്രധാന ഘടകങ്ങൾ: മാവ്, പാൽ, പഞ്ചസാര
ഉണ്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉണ്ട (വിവക്ഷകൾ) എന്ന താൾ കാണുക. ഉണ്ട (വിവക്ഷകൾ)

അരിപ്പൊടിയോ ഗോതമ്പ് പൊടിയോ കുഴച്ച് ആവിയിൽ വേവിച്ച് ഉണ്ടാക്കുന്ന ഗോളാകൃതിയായ ഒരു നാടൻ പലഹാരം ഉണ്ട എന്ന് അറിയപ്പെടുന്നു .മദ്ധ്യ കേരളത്തിൽ ഇപ്പോഴും സാധാരണക്കാരുടെ ഒരു വിഭവമാണിത് .സാധാരണയായി തേങ്ങ ചിരണ്ടിയത് (ചിരകിയത്) ചേർത്താണിതിനുള്ള പൊടി കുഴയ്ക്കുന്നത്. കയ്യിലൊതുങ്ങുന്ന വലിപ്പത്തിൽ ഉള്ളം കയ്യിലിട്ട് ഉരുട്ടിയാണിതിന് രൂപം കൊടുക്കുന്നത്. ഉരുണ്ട ആകൃതിയിൽ നിന്നായിരിക്കാം ഉണ്ട എന്നു പേരുണ്ടായത്. തേങ്ങയും, ശർക്കരയും ചേർത്ത് കുഴച്ച മിശ്രിതം അകത്തു വരുന്ന വിധം ഉണ്ടാക്കുന്ന കൊഴുക്കട്ട എന്നൊരു വകഭേദവും ഈ പലഹാരത്തിനുണ്ട്.മുൻ കാലങ്ങളിൽ വെള്ളത്തിൽ കുതിർത്ത അരി അരകല്ലിലോ മറ്റോ അരച്ച് അതുകൊണ്ടും ഉണ്ട തയ്യാറാക്കാറുണ്ടായിരുന്നു.ഇങ്ങനെ തയ്യാറാക്കുമ്പോൽ അല്പം വെളുത്തുള്ളി കൂടി അരച്ച് ചേർക്കുന്നത് രുചിയും മണവും വർദ്ധിപ്പിക്കുന്നു.ഇത് കൊച്ചു കുട്ടികൽക്കായുള്ള ഒരു പ്രധാന വിഭവമായിരുന്നു.ആവിയിൽ വേവിക്കുന്നതിനു പകരം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലിട്ടും വേവിക്കാറുണ്ട്.

ഉണ്ട

തെക്കൻ കേരളത്തിൽ ഗോതമ്പും വാഴപ്പഴവും ശർക്കരയും ചേർത്ത് എണ്ണയിൽ വറുത്ത് ഉണ്ടാക്കുന്ന ഒരു പലഹാരത്തെയും ഉണ്ട (അഥവാ ഉണ്ടമ്പൊരി) എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. മദ്ധ്യ കേരളത്തിൽ ഇപ്രകാരം തയ്യാറാക്കുന്ന വിഭവം ബോണ്ട എന്ന പേരിലാണറിയപ്പെടുന്നത്

ചിത്രശാല[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ഉണ്ട_(പലഹാരം)&oldid=3089926" എന്ന താളിൽനിന്ന് ശേഖരിച്ചത്