ചേമ്പപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചേമ്പിലയുടെ ഇലകളുപയോഗിച്ചു നിർമ്മിക്കുന്ന സ്വാദിഷ്ഠമായ വിഭവമാണ് ചേമ്പിലയപ്പം. ഔഷധഗുണമുള്ള ഒരു വിഭവമാണ് ഇത്. മുളക്, മഞ്ഞൾപ്പൊടി,കായം, ജീരകം, വാളൻപുളി എന്നിവ ചേർത്തരച്ചെടുത്ത അരിമാവ് വൃത്തിയായി കഴുകിയെടുത്ത ചേമ്പിലയിൽ അണിയുക (പരത്തുക). വാളൻപുളി ഇതിലെ പ്രധാന ചേരുവയാണ്. ചേമ്പിലയുടെ ചൊറിച്ചിൽ ഇല്ലാതെയാക്കുന്നതു വാളന്പുളിയാണ്. അരിമാവ് അണിഞ്ഞ ചേമ്പില സാവധാനം ചുരുട്ടിയെടുത്തു ആവിയിൽ പുഴുങ്ങിയെടുക്കുക.നല്ലവണ്ണം തണുത്തുകഴിഞ്ഞാൽ വട്ടത്തിൽ അരിഞ്ഞെടുത്തു കഴിക്കാവുന്നതാണ്.ഉദരസംബന്ധമായ ചില അസുഖങ്ങക്കു ചേമ്പിലയപ്പം നല്ലൊരു ഔഷധമായ പറയപ്പെടുന്നു.കേരളത്തിലെ ഗൗഡസാരസ്വത വിഭാഗത്തിൽപ്പെടുന്ന ആളുകൾ ധാരാളമായി ഉപയോഗിക്കുന്ന ഒരു വിഭവമാണ്‌  ചേമ്പിലയപ്പം .

"https://ml.wikipedia.org/w/index.php?title=ചേമ്പപ്പം&oldid=3763202" എന്ന താളിൽനിന്ന് ശേഖരിച്ചത്