ഇടിയപ്പം
Jump to navigation
Jump to search
ഇടിയപ്പം | |
---|---|
![]() | |
ഇടിയപ്പം | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | നൂലപ്പം, നൂൽപ്പുട്ട് |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങ, ഉപ്പ്, വെള്ളം |
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം. പൊടിച്ചുവറുത്ത അരി ഉപയോഗിച്ച് ആവിയിൽ വേവിച്ച് നൂൽ പുട്ട് ഉണ്ടാക്കുന്നു. കുഴച്ച അരിമാവ് ഇടിയപ്പത്തിന്റെ അച്ചിലൂടെ ഞെക്കി കടത്തിവിട്ടാണ് ഇടിയപ്പം തയ്യാറാക്കുക. ചിലസ്ഥലങ്ങളിൽ തേങ്ങാപ്പീരയും ഇടിയപ്പത്തിന്റെ കൂടെ ചേർക്കുന്നു. നൂലപ്പം, നൂൽപ്പുട്ട് എന്നീ പേരുകളിലും ഇടിയപ്പം അറിയപ്പെടുന്നു. കേരളത്തിലെ ഒരു പ്രധാന പ്രാതൽ വിഭവമാണ് ഇടിയപ്പം. എരിവോ മധുരമോ ഉള്ള കറികളുമായി ചേർത്താണ് സാധാരണയായി ഇടിയപ്പം തിന്നുക. ശ്രീലങ്കയിലെയും ഒരു പ്രധാന പ്രാതൽ-അത്താഴ ഭക്ഷണമാണ് ഇടിയപ്പം[1]. പല ധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു.
ചേരുവകൾ[തിരുത്തുക]
- അരി : കുതിർത്ത് പൊടിച്ചു വറുത്തത്.
- തേങ്ങ : അലങ്കാരത്തിനും രുചിക്കും ചേർക്കുന്നു.
- ഉപ്പ് : സ്വാദ് ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്നു.
- വെള്ളം : കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്നു.
ചിത്രശാല[തിരുത്തുക]
- ഇടിയപ്പത്തിന്റെ ചിത്രങ്ങൾ
ആവിയ്ക്ക് വെയ്ക്കുന്നതിനു മുമ്പ് .
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Idiyappam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |