ഓലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓലൻ

സദ്യയിലെ ഒരു പ്രധാനപ്പെട്ട കൂട്ടുകറിയാണ് ഓലൻ .[അവലംബം ആവശ്യമാണ്] ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്‌. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. തേങ്ങപ്പാൽ (വെള്ള ഓലൻ ), ഇഞ്ചി, പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകൾ.[1]

തയ്യാറാക്കുന്ന വിധം[തിരുത്തുക]

കുറച്ച് മമ്പയർ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറിൽ വേവിച്ചെടുക്കുക.വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്. മമ്പയർ വളരെക്കുറച്ച് മതി. കഷണങ്ങൾ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേർത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാൻ, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറിൽ വെച്ചാൽ വെന്ത് ചീഞ്ഞുപോകും.) വെന്താൽ, അൽപ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക. അൽപ്പം വെള്ളമൊക്കെയുണ്ടാവും. വെന്തുടഞ്ഞതാണിഷ്ടമെങ്കിൽ അങ്ങനേയും ഉണ്ടാക്കാം. വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തിൽ മുറിച്ചും ഓലനിൽ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം. പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം.


ഇതും കാണുക[തിരുത്തുക]

  1. "Vishu Sadya Recipes".
"https://ml.wikipedia.org/w/index.php?title=ഓലൻ&oldid=3118656" എന്ന താളിൽനിന്ന് ശേഖരിച്ചത്