പരിപ്പുവട
കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്. പരിപ്പ്, പച്ചമുളക്, വേപ്പില, ഉപ്പ്,ചുവന്നുള്ളി, ഇഞ്ചി എന്നിവ കുഴച്ച് കൈയ്യിൽ വച്ച് അമർത്തി എണ്ണയിൽ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് പരിപ്പുവട പൊതുവേ ഉപയോഗിക്കുന്നത്. പരിപ്പുവട രസത്തിൽ കൂട്ടി ഉപയോഗിക്കുമ്പോൾ രസവടയാകുന്നു.
ചേരുവകൾ[തിരുത്തുക]
പരിപ്പ്, പച്ചമുളക്, കായം, കറിവേപ്പില, ചുവന്നുള്ളി, വറ്റൽ മുളക്, വെളിച്ചെണ്ണ, ഉപ്പ് [1]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-18.

Parippuvada എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.