ഉഴുന്നുവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഴുന്നുവട
ഉഴുന്നുവട വറുക്കുന്നു
ഉഴുന്നുവടകൾ.JPG
ഉഴുന്നുവട വറുത്തുകോരി വച്ചിരിക്കുന്നു

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് ഉഴുന്നുവട. മസാലദോശയുടെ കൂടെ കേരളത്തിലെ ഹോട്ടലുകളിൽ ഇത് വിളമ്പാറുണ്ട്. ഉഴുന്നാണ് ഇതിലെ പ്രധാന ചേരുവ.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കുക. അതിനുശേഷം അരച്ചെടുക്കുക. കുഴക്കാൻ പരുവത്തിൽ വേണം വെള്ളം ചേർക്കാൻ. ചുവന്നുള്ളി,പച്ചമുളക്,ഇഞ്ചി,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക. ഇവയെല്ലാം അരച്ചെടുത്ത ഉഴുന്നിൽ ചേർത്ത് കുഴക്കുക. ഉപ്പ് ചേർക്കുക. .ഉഴുന്നുമാവ്‌ ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.

ഉഴുന്നുവട


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഴുന്നുവട&oldid=2593703" എന്ന താളിൽനിന്നു ശേഖരിച്ചത്