പോള
ദൃശ്യരൂപം
പച്ചരിയും അൽപം ചിരവിയ തേങ്ങയും ചോറും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് പോള ഉണ്ടാക്കുന്നത്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർഗോഡ് - കണ്ണൂർ ഭാഗങ്ങളിലെ പ്രധാനപ്പെട്ട പ്രാതൽ വിഭവമാണ്. കാണാൻ വളരെ നേർത്ത ദോശ പോലെയുണ്ടാകുമെങ്കിലും ചേരുവകൾ വ്യത്യസ്തമാണ്. ചള്ളം, തള്ളാൻ തുടങ്ങിയ പേരും ഇതിനുണ്ട്.