മുട്ടമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ പ്രചാരമുള്ള ഒരു ഭക്ഷണവിഭവമാണു മുട്ടമാല. മുട്ടയും പഞ്ചസാരയും മാത്രമാണു ഇതിലെ ചേരുവകൾ. മുസ്ലിംകളുടെ ഇടയിൽ പ്രചാരമധികമുള്ള മുട്ടമാല ഒരു റംസാൻ പലഹാരമാണ്.

തയാറാക്കുന്ന വിധം[തിരുത്തുക]

മുട്ട മാല ഉണ്ടാക്കുവാൻ 20 കോഴിമുട്ടയും അര കിലോ പഞ്ചസാരയും മാത്രമാണു ആവശ്യമുള്ള ചേരുവകൾ. മുട്ടയുടെ മഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചു പതം വരുത്തിയ ശേഷം ഒരു മുട്ടത്തോടിൽ ചെരിയ ഒരു ദ്വാരമിട്ടു അതിൽ ഈ മിശ്രിതം നിറയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയിൽ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തിൽ കറക്കി ഒരിച്ചു വറുത്തു കോരുക.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുട്ടമാല&oldid=2460406" എന്ന താളിൽനിന്ന് ശേഖരിച്ചത്