അലീസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലീസ
അലീസ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കേരളം കണ്ണൂർ ജില്ല
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം

തലശ്ശേരിയിൽ വിശിഷ്യാ കണ്ണൂർ ജില്ലയിലെ കല്യാണ വീടുകളിൽ കാണപ്പെടുന്ന് ഒരു വിഭവമാണ് അലീസ[1]. നോമ്പുതുറയ്ക്കും വിവാഹസൽക്കാരങ്ങൾക്കുമെല്ലാം അലീസ ഉണ്ടാക്കാറുണ്ട്. ഗോതമ്പും കോഴിയും ചേർത്താണ് അലീസ ഉണ്ടാക്കുന്നത്. പഞ്ചസാര ചേർത്താണ് അലീസ വിളമ്പുന്നത്.

ചേരുവകൾ[തിരുത്തുക]

 1. ഗോതമ്പ് - ഒരു ഗ്ലാസ്
 2. കോഴിയിറച്ചി - മൂന്ന് കഷണങ്ങൾ
 3. സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
 4. വെളുത്തുള്ളി - നാല് അല്ലി
 5. ഏലക്കായ -മൂന്ന്
 6. കറുവപട്ട - ഒരു കഷണം
 7. ഉപ്പ് - ഒരു നുള്ള് (ആവശ്യത്തിന്)
 8. തേങ്ങാപാൽ - അരക്കപ്പ് (ഒരു മുറി തേങ്ങയുടെ പാല്)
 9. നെയ്യ് - ഒരു സ്പൂൺ
 10. ചെറിയ ഉള്ളി അരിഞ്ഞത് - അഞ്ചെണ്ണം

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ഗോതമ്പ് വെള്ളത്തിലിട്ട് ഒരു മണിക്കൂർ കുതിർക്കുക. വെള്ളത്തിൽ നിന്നും വാരിയെടുത്ത് കോഴിയിറച്ചി, സവാള, വെളുത്തുള്ളി, ഏലക്കായ, കറുകപ്പട്ട, ഉപ്പ് ഇവ ഒന്നിച്ചു നന്നായി വേവിക്കുക. അടുപ്പിൽ നിന്നും ഇറക്കി വച്ച് നന്നായി ഉടച്ച് യോജിപ്പിക്കുക. വീണ്ടും ഇത് അടുപ്പിൽ വച്ച് തേങ്ങാപാൽ ചേർത്ത് ചെറുതായി തിളച്ചുവരുമ്പോൾ ഇറക്കിവെക്കുക.

ഇതിൽ വറുത്ത ഉള്ളി ചേർത്ത് വിളമ്പുക. അലങ്കാരത്തിന് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ചേർക്കാം. ഇതിൽ പഞ്ചസാര ചേർത്ത് കഴിക്കുക.

അവലംബം[തിരുത്തുക]

 1. ഗോതമ്പ് അലീസ് Archived 2013-10-06 at the Wayback Machine., ഉണ്ടാക്കുന്ന വിധം.


"https://ml.wikipedia.org/w/index.php?title=അലീസ&oldid=3623736" എന്ന താളിൽനിന്ന് ശേഖരിച്ചത്