ഉള്ളടക്കത്തിലേക്ക് പോവുക

കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴി
A rooster (left) and hen (right)
വളർത്തു പക്ഷി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
Subspecies:
Gallus gallus domesticus
(Linnaeus, 1758)
Synonyms

Chicken : Cock or Rooster (m), Hen (f)

പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണ് കോഴി(ഹിന്ദി:मुर्गा). ആഗോളമായി മനുഷ്യർ മുട്ടക്കും ഇറച്ചിക്കുമായി വളർത്തുന്ന പക്ഷിയാണിത്. കോഴിയിറച്ചിയും മുട്ടയും പോഷക സമൃദ്ധമാണ്. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ. ഇന്ന് കാണുന്ന പല കോഴികളും സങ്കരയിനങ്ങളാണ്. സാധാരണ ഗതിയിൽ കോഴികൾ മുട്ടക്കോഴി, ഇറച്ചി കോഴി, അലങ്കാര കോഴി എന്നിങ്ങനെ പല രീതിയിൽ കാണപ്പെടുന്നു. അത്യുത്പാദന ശേഷിയുള്ള മുട്ടക്കോഴി ഇനങ്ങളാണ് ബി വി 380, വൈറ്റ് ലെഗോൺ, റോട് ഐലൻഡ് റെഡ് തുടങ്ങിയവ. ഇവ ധാരാളം മുട്ടകൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ ബ്രോയിലർ പെട്ടന്ന് വളർച്ച പ്രാപിക്കുകയും വർദ്ധിച്ച രീതിയിൽ മാംസം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഇറച്ചി കോഴിയാണ്. മുട്ട കോഴികൾക്കും, ഇറച്ചി കോഴികൾക്കും പോഷക സമൃദ്ധമായ ആഹാരം ആവശ്യമാണ്. കാണാൻ മനോഹരിതയുള്ള അലങ്കാര കോഴി വർഗ്ഗത്തിൽ ഉൾപ്പെട്ട ഇനങ്ങളാണ് ബ്രഹ്മാ, സിൽക്കി മുതലായവ. ഈജിപ്റ്റിലെ നാടൻ കോഴിയിനമായ സോണാലി ഇന്ന് കേരളത്തിൽ വളർത്തി വരുന്നുണ്ട്. കരിങ്കോഴി എന്നറിയപ്പെടുന്ന കറുത്ത നിറമുള്ള കടക്കനാത് ഇന്ത്യയിൽ കാണപ്പെടുന്ന ഒരു തദ്ദേശീയ കോഴി ഇനമാണ്.

വൈറ്റ് ലെഗോൺ, സോണാലി പോലെയുള്ള ഇനങ്ങൾ അമിതമായി ഭാരം വെക്കുന്ന കോഴികൾ അല്ല. അതിനാൽ നായ പോലെയുള്ള ശത്രുക്കളെ കണ്ടാൽ പെട്ടന്ന് ഓടി രക്ഷപെടുകയോ പറക്കുകയോ ചെയ്യാൻ കഴിവുള്ളവയാണ്. അതിനാൽ പലരും ഇവയെ വീട്ടു മുറ്റത്ത് തുറന്നു വിട്ടു വളർത്താറുണ്ട്. ഇവ പലപ്പോഴും മരങ്ങളിൽ പറന്ന് കയറുന്നതായി കാണാം.

സാധാരണ കോഴികളിൽ നിന്നും വ്യത്യസ്തമായി കാട പക്ഷി, ടർക്കി കോഴി (കൽക്കം), ഗിനിക്കോഴി, അലങ്കാര കോഴികൾ തുടങ്ങിയ ഇനങ്ങളും കാണപ്പെടുന്നു. ടർക്കി കോഴി (കൽക്കം), ഗിനിക്കോഴി തുടങ്ങിയവ അലങ്കാരത്തിനായും, കൂടാതെ ഇവ പാമ്പ് പോലെയുള്ള ഇഴജന്തുക്കളുടെ ശത്രു ജീവികൾ ആയതിനാൽ വീടിന്റെ പരിസരങ്ങളിലെ പാമ്പ് ശല്യം കുറയ്ക്കുവാൻ വേണ്ടിയും വളർത്താറുണ്ട്.

കോഴി (വീഡീയോ)

കോഴി വർഗത്തിൽ പെട്ട മിക്ക പക്ഷികൾക്കും ആൺ പക്ഷികൾക്ക് വളഞ്ഞ തൂവൽ ചേർന്ന അങ്കവാൽ ഉണ്ട്. കൂടതെ തലയിലെ ചുവന്ന് പൂവ്, ചുവന്ന താടി എന്നിവയും ഇവയുടെ ശാരീരിക പ്രത്യേകതകളാണ്. ഒരു പറ്റത്തിലെ മുഴുവൻ പിടകളോടും പൂവൻ കോഴി ഇണ ചേരും .

പ്രത്യേകതകൾ

[തിരുത്തുക]

ഇവക്ക് പരിമിതമായ ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളൂ. പ്രദേശങ്ങൾക്കനുസരിച്ച് അന്നാട്ടിലെ നാടൻ ഇനങ്ങളുടെ രൂപത്തിൽ വ്യത്യാസം കാണുന്നു. അടയിരുന്ന് 21 ദിവസം ആകുമ്പോൾ മുട്ട വിരിയും. അടയിരിക്കുന്നത് പെൺ കോഴികളാണ്. വിരിഞ്ഞ് കഴിഞ്ഞാൽ കുഞ്ഞുങ്ങളെ നന്നായി ഇവ സംരക്ഷിക്കും. പിന്നീട് മുട്ട ഇടാൻ ആകുമ്പോൾ കുഞ്ഞുങ്ങളെ ഇവ ആട്ടി ഓടിക്കും. ആ സമയം പിറകിലെ പീലികൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ശേഷം ഇവ മുട്ടയിടുന്നു. ഒരു നിശ്ചിത കാലാവധി മാത്രമേ ഇവ മുട്ടയിടുകയുള്ളു. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ വീണ്ടുo പൊരുന്നുന്നു.അപ്പോൾ ഇവയെ വീ ണ്ടും അടവെയ്ക്കാം. ഇവയുടെ ഏറ്റവുo വലിയ പ്രത്യേകത ഇവ കുഞ്ഞൂങ്ങളെ നന്നായി സംരക്ഷിക്കുമെന്നതാണ് . ഇന്ന് ജനങ്ങൾ ഇത്തരം തനി നാടൻ കോഴികളെ ഒഴിവാക്കുന്നു. ഇവയുടെ മുട്ട ചെറുതാണ്.ഇവയുടെ മുട്ടക്ക് അത്യധികം ഗുണമാണുള്ളത്. ഇത്തരം കോഴികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരുന്നു'

ഉപയോഗം

[തിരുത്തുക]
കൊഴികൾ കൊഴിക്കൂട്ടിനകത്ത്

മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും കോഴിമുട്ട, ഇറച്ചി എന്നിവയ്ക്കാണ്. കോഴി കാഷ്ടം വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ അങ്കക്കോഴികൾ എന്നാണ് വിളിക്കാറ്. കോഴിയങ്കം കേരളത്തിൽ നിയമവിരുദ്ധമാണ്.

ടർക്കി (കൽക്കം), ഗിനി മുതലായ കോഴികളെ പാമ്പ്‌ മുതലായ ജീവികളുടെ ശല്യത്തിൽ നിന്നും രക്ഷനേടുവാനായി വീടുകളിൽ വളർത്താറുണ്ട്. ടർക്കി, ഗിനി തുടങ്ങിയവ പാമ്പിന്റെ ശത്രു വർഗ്ഗങ്ങളാണ്. അതിനാൽ പാമ്പുകളെ കണ്ടാൽ ടർക്കി, ഗിനി തുടങ്ങിയ കോഴികൾ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. ഇടത്തരം പാമ്പുകളെ വരെ ടർക്കി കോഴി ആഹാരമാക്കാറുണ്ട്. ഗിനിക്കോഴി പാമ്പുകളുടെയോ മറ്റു ഇഴജന്തുക്കളുടെയോ സാന്നിധ്യം കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നവയും കൂട്ടമായി ആക്രമിക്കുകയും ചെയ്യാറുണ്ട്. ചെറിയ പാമ്പുകളെ ഇവ ആഹാരമാക്കുന്നു. അതിനാൽ ടർക്കി കോഴി, ഗിനി കോഴി എന്നിവ വളരുന്ന പറമ്പുകളിൽ പൊതുവേ പാമ്പ് പോലെയുള്ള ജീവികളുടെ ശല്യം കുറവാണ് എന്ന്‌ വിലയിരുത്തപ്പെടുന്നു. [1]

കോഴിയിറച്ചിയിലെ പോഷകങ്ങൾ

[തിരുത്തുക]

പൊതുവേ ലോകം മുഴുവൻ ഉപയോഗപ്പെടുത്തുന്ന ഒരു ഇറച്ചിയാണ് കോഴിയിറച്ചി. പോഷകങ്ങളുടെ ഒരു മുഖ്യ ഉറവിടമാണ് കോഴി ഇറച്ചി. തൊലി നീക്കിയ കോഴി ഇറച്ചി കൊഴുപ്പ് കുറഞ്ഞതും പോഷകങ്ങൾ നിറഞ്ഞതുമാണ്. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. കോഴിയുടെ നെഞ്ചിലെ മാംസം അഥവാ ‘ചിക്കൻ ബ്രെസ്റ്റ്’ പോഷക സമൃദ്ധമാണ്. ഇതിൽ മാംസ്യം അഥവാ പ്രോടീൻ കൂടുതലും കൊഴുപ്പ് തീരെ കുറവുമാണ്. കോഴിയുടെ എല്ലുകളിൽ (Bone marrow/Cartilage) കോളാജൻ എന്ന പോഷകം അടങ്ങിയിരിക്കുന്നു. എന്നാൽ കോഴിയിറച്ചി എണ്ണയിൽ വറുത്തോ പൊരിച്ചോ ഉപയോഗിച്ചാൽ പോഷക ഗുണങ്ങൾ കാര്യമായി നഷ്ടപ്പെടുന്നു. അതിനാൽ കറിവച്ചു കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

USDA കണക്കുപ്രകാരം 100 ഗ്രാം കോഴിയിറച്ചിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ അല്ലെങ്കിൽ നിത്യേന ആവശ്യമുള്ള പോഷകങ്ങളുടെ ശതമാനക്കണക്ക് (% Daily Value) താഴെ കൊടുക്കുന്നു.

കാലറികൾ - 239

മൊത്തം കൊഴുപ്പ് - 14 g (21%)

പൂരിത കൊഴുപ്പ് - 3.8 g (19%)

സോഡിയം - 82 mg (3%)

പൊട്ടാസ്യം - 223 mg (6%)

പ്രോട്ടീൻ/ മാംസ്യം - 27 g (54%)

കാൽസ്യം - 1%

അയൺ - 7%

വിറ്റാമിൻ B6 - 20%

കൊബലമിൻ - 5%

മഗ്നിഷ്യം - 5%

USDA കണക്കുപ്രകാരം 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.

കാലറി: 158

കൊഴുപ്പ്/ഫാറ്റ് : 3.24 g

പ്രോടീൻ/മാംസ്യം: 32.1 g

സോഡിയം: 47 mg

പൊട്ടാസ്യം: 343 mg

പന്റോതെനിക് ആസിഡ്: 1.58 mg

മഗ്‌നീഷ്യം: 32 mg

ഫോസ്ഫറസ്: 241 mg

സെലിനിയം: 32µg

കേരളത്തിൽ കാണുന്ന മുട്ടക്കോഴികൾ, ഇറച്ചിക്കോഴികൾ

[തിരുത്തുക]

അലങ്കാരക്കോഴികൾ

[തിരുത്തുക]
  • ബ്രഹ്മ
  • സിൽക്കി
  • സൊണാലി

ഇതും കാണുക

[തിരുത്തുക]

കാട്ടുകോഴി

മറ്റ് കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1]|mangalam.com


"https://ml.wikipedia.org/w/index.php?title=കോഴി&oldid=4582025" എന്ന താളിൽനിന്ന് ശേഖരിച്ചത്