കാട
Perdicinae | |
---|---|
![]() | |
Grey Partridge (Perdix perdix) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | Horsfield, 1821
|
ഉപകുടുംബം: | Perdicinae Horsfield, 1821
|
Genus | |
Alectoris |
പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ് കാട[1]. ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം ആയിരം കോഴിയ്ക്ക് അര കാട എന്നൊരു ചൊല്ലു പോലും ഉണ്ട്. കാടകൾ സാധാരണയായി ആറാഴ്ചപ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തുക്കം ഉണ്ടായിരിക്കുകയും ചെയ്യും[2]. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു[2].
കാടയുടെ സവിശേഷതകൾ[തിരുത്തുക]
വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്[3]. കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും[3]. മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു[3]. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും[3].
വിവിധയിനം കാടകൾ[തിരുത്തുക]
ജാപ്പനീസ് കാടകൾ, ബോബ്‌വൈറ്റ് കാടകൾ, സ്റ്റബിൾ ബോബ്‌വൈറ്റ് കാടകൾ, ഫാറൊ ഈസ്റ്റേൺ കാടകൾ തുടങ്ങിയകാടകൾ ഉണ്ടെങ്കിലും ജാപ്പനീസ് കാടകളാണ് വ്യവസായികാടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്നത്[4].
ചിത്രസഞ്ചയം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ കർഷകശ്രീ മാസിക ഡിസംബർ 2007 ലെ ഡോ.നൈസീ തോമസ്, ഡോ.സിജു ജോസഫ് എന്നിവരുടെ ലേഖനം. താൾ 59
- ↑ 2.0 2.1 കാർഷികകേരളം എന്ന വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചത്.
- ↑ 3.0 3.1 3.2 3.3 കാർഷികകേരളം എന്ന വെബ്സൈറ്റിൽ നിന്ന് ശേഖരിച്ചത്.
- ↑ http://www.karshikakeralam.gov.in/html/booklet/kaada3.html