ഗിനിക്കോഴി
![]() | This article may be expanded with text translated from the corresponding article in English. (2025 മാർച്ച്) Click [show] for important translation instructions.
|
ഗിനിക്കോഴി Guineafowl | |
---|---|
![]() | |
Helmeted Guineafowl (Numida meleagris) | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | Numididae de Sélys Longchamps, 1842
|
Genera | |
പക്ഷിവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഗിനിക്കോഴിയുടെ (Guineafowl) ജന്മദേശം ആഫ്രിക്കയാണ്. ഗിനി പക്ഷി എന്നും ഇവ അറിയപ്പെടുന്നു. ദൃഢശരീരമുള്ള ഗിനി കോഴികൾ ഏത് കാലാവസ്ഥയിലും വളരുന്നതാണ്. വളർത്തു പക്ഷിയിനത്തിൽപ്പെടുന്ന ഗിനി കോഴി തുറസായ സ്ഥലങ്ങളിലും കുറ്റിക്കാട്ടിലുമൊക്കെ സ്വതന്ത്രമായും കൂട്ടത്തോടെയും വിഹരിക്കുന്നവയാണ്. കാണാൻ ആകർഷകത്വം ഉള്ള ഇവയെ മുട്ടയ്ക്കും മാംസത്തിനും അലങ്കാരത്തിനായും ചിലപ്പോൾ പാമ്പ് പോലെയുള്ള ഇഴജന്തുക്കളുടെ ശല്യം കുറയ്ക്കാനും വളർത്താറുണ്ട്.
വളർച്ചയെത്തിയ ഗിനി കോഴി ഇണങ്ങുവാൻ അല്പം ബുദ്ധിമുട്ടുള്ള പ്രകൃതമാണ്. ഗിനി കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ വളർത്തിയാൽ മനുഷ്യരുമായി കൂടുതലായി ഇണങ്ങാൻ സാധ്യതയുണ്ട്. സാധാരണ കോഴികളുടേതുപോലെ ഭക്ഷണം കൊത്തിതിന്നുന്ന ഗിനിക്കോഴികൾക്ക് കോഴികളേക്കാൾ ഉയർന്ന രോഗപ്രതിരോധ ശേഷിയും പറക്കാൻ കഴിവുമുണ്ട്. പറമ്പിലും വയലിലും കുട്ടിക്കാട്ടിലുമൊക്കെ കാണപ്പെടുന്ന കീടങ്ങൾ, പ്രാണികൾ, സസ്യങ്ങൾ, പുല്ല് എന്നിവയൊക്കെ ഭക്ഷണമാക്കുന്ന ഇവ ചെറു ജീവികളെ ആഹാരമാക്കാനും മടിക്കാറില്ല.
മുട്ടയിടാൻ ഇവയ്ക്ക് പ്രത്യേക സ്ഥലവും സ്വകാര്യതയും ആവശ്യമാണ്. വർഷത്തിൽ 100-120 മുട്ടകൾ ഒരു ഗിനി കോഴി ഇടാറുണ്ട്. പോഷക സമൃദ്ധവും ഔഷധ ഗുണമുള്ളതുമായ ഇവയുടെ മുട്ടകൾക്ക് കട്ടിയുള്ള പുറന്തോടുള്ളതിനാൽ മുട്ട പൊട്ടിപോകാതെയും അധികനാൾ ഇരിക്കുന്നതിനും പ്രയോജനപ്പെടും. മാംസം പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ നിറഞ്ഞതും, കൊഴുപ്പ് കുറഞ്ഞതും സ്വദിഷ്ഠവുമാണ്. വളരെ വലിപ്പമുള്ളതും വിലയേറിയതുമായ കൂടുകളോ വലിയ പരിചരണമോ ആവശ്യമില്ലാത്തതിനാൽ ചെറുകിട കർഷകർക്ക് വീടുകളിൽ ഗിനിക്കോഴികളെ വളർത്താം. രാത്രിയിൽ മരങ്ങളിലൊ മറ്റു ഉയരമുള്ള സ്ഥലങ്ങളിലൊ ചേക്കേറാൻ ഇഷ്ടപ്പെടുന്ന ഇവയ്ക്ക് അല്പം ഉയരമുള്ള കൂടുകൾ ആവും അനുയോജ്യം.
പാമ്പുകളെയോ മറ്റു അപകടകരമായ എന്തിനെയെങ്കിലുമൊ കണ്ടാൽ ഗിനി കോഴികൾ വളരെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി മുന്നറിയിപ്പ് നൽകുന്നു. പാമ്പ്, മറ്റു ഇഴജന്തുക്കൾ എന്നിവ ഇവയുടെ ശത്രു വർഗം ആയതിനാൽ അവയെ കാണുമ്പോൾ ഇവ കൂട്ടത്തോടെ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്. അതിനാൽ ഗിനി വളരുന്ന പറമ്പുകളിൽ പാമ്പ് ശല്യം കുറവാണെന്ന് പറയാം. ഇക്കാരണത്താൽ പാമ്പ് പോലെയുള്ള ജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ ഗിനി കോഴിയെ വളർത്താറുണ്ട്.
വിവിധയിനങ്ങൾ
[തിരുത്തുക]- കാദംബരി
- ചിദാംബരി
- ശേതാംബരി.
വളർച്ച ഘട്ടം
[തിരുത്തുക]- 8 ആഴ്ചയിൽ ഭാരം - 500-550 ഗ്രാം
- 12 ആഴ്ചയിൽ ഭാരം - 900-1000 ഗ്രാം
- മുട്ടയിടുന്ന പ്രായം - 230-250 ദിവസം
- മുട്ട ഉത്പാദനസമയം - മാർച്ച് മുതൽ സെപ്തംബർ വരെ - ഒറ്റത്തവണ
- മുട്ടയുടെ എണ്ണം - 100-120 മുട്ടകൾ - വർഷത്തിൽ
- മുട്ടകളുടെ പൊരുന്ന ശേഷി - 70 മുതൽ 80 ശതമാനം വരെ