പാമ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പുകൾ
Temporal range: 145–0 Ma
ക്രിറ്റേഷ്യസ്സമീപസ്ഥം
Coast Garter Snake.jpg
Coast garter snake,
Thamnophis elegans terrestris
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Reptilia
Order: Squamata
Clade: Ophidia
Suborder: Serpentes
Linnaeus, 1758
Infraorders
World.distribution.serpentes.1.png
World range of snakes
(rough range of sea snakes in blue)

ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു.

ഇണ ചേരുന്ന പാമ്പുകൾ (വീഡീയോ)

ഭക്ഷണം[തിരുത്തുക]

എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.

ഉറയൂരൽ[തിരുത്തുക]

പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയടുമാംകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[1]

സഞ്ചാരം[തിരുത്തുക]

ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[2]

വിഷമുള്ളവ[തിരുത്തുക]

 1. രാജവെമ്പാല
 2. അണലി
 3. മൂർഖൻ
 4. വെള്ളിക്കെട്ടൻ
 5. ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി)

വിഷമില്ലാത്തവ[തിരുത്തുക]

 1. പെരുമ്പാമ്പ്
 2. മലമ്പാമ്പ്
 3. ചേര
 4. ഇരട്ടത്തലയൻ
 5. പച്ചിലപാമ്പ്‌
 6. വെള്ളിവരയൻ പാമ്പ്
 7. കാട്ടുപാമ്പ്

കരയിൽ ജീവിക്കുന്നവ[തിരുത്തുക]

പാമ്പിന്റെ ശരീരഘടന
1.അന്ന നാളം, 2.ട്രക്കിയ, 3.ട്രക്കിയൽ ശ്വാസകോശങ്ങൾ, 4.ഇടത് ശ്വാസകോശം(പ്രധാനം), 5.വലത് ശ്വാസകോശം, 6.ഹൃദയം, 7.കരൾ, 8.ഉദരം, 9.വായൂ അറകൾ, 10.കുടൽ, 11.പാൻ‌ക്രിയാസ്, 12.പ്ലീഹ, 13.വിസർജ്ജനാവയവം, 14.പ്രത്യുത്പാദനവയവങ്ങൾ, 15.വൃക്കകൾ
 1. രാജവെമ്പാല
 2. അണലി
 3. മൂർഖൻ
 4. വെള്ളിക്കെട്ടൻ
 5. പെരുമ്പാമ്പ്
 6. മലമ്പാമ്പ്
 7. ചേര
 8. ഇരട്ടത്തലയൻ
 9. പച്ചിലപാമ്പ്‌/വില്ലോളിപാമ്പ്

കരയിലും ശുദ്ധജലത്തിലും ജീവിക്കുന്നവ[തിരുത്തുക]

 1. നീർക്കോലി

കരയിലും കടലിലും ജീവിക്കുന്നവ[തിരുത്തുക]

 1. ലാറ്റികൌട

കടലിൽ ജീവിക്കുന്നവ[തിരുത്തുക]

മാരകവിഷമുള്ളവയാണ് കടൽപാമ്പുകൾ. ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിന്റെ തീരക്കടലുകളിലുമാണ് ഇവയെ കാണുന്നത്. ലോകത്ത് 67 ഇനമുള്ളതിൽ 20ഇനത്തെ ഭാരതത്തിലും അതിൽ 5 എണ്ണത്തിനെ കേരളത്തിലും കണ്ടിട്ടുണ്ട്.

പ്രസവിക്കുന്നവ[തിരുത്തുക]

 1. അണലി
 2. പച്ചിലപാമ്പ്‌
 3. ഇരുതലയൻ മണ്ണൂലി
 4. ചുരുട്ടമണ്ഡലി
 5. അനാക്കോണ്ട

പാമ്പിന്റെ ശത്രുക്കൾ[തിരുത്തുക]

പാമ്പിന്റെ വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ മറ്റ് ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്.

വിശ്വാസങ്ങളിൽ[തിരുത്തുക]

സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.

ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

 1. ഉറയൂരൽ-ഡോ.സപ്ന ജേക്കബ് (യുറീക്ക 2016 ജനുവരി 16)
 2. കാലില്ലാത്ത യാത്രയുടെ കൌതുകങ്ങൾ-ഡോ.സപ്ന ജേക്കബ് (യൂറീക്ക 2016 ഫെബ്രുവരി 1)
"https://ml.wikipedia.org/w/index.php?title=പാമ്പ്‌&oldid=2680872" എന്ന താളിൽനിന്നു ശേഖരിച്ചത്