കാട്ടുകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുകോഴി
Stavenn Gallus varius 0.jpg
Green Junglefowl, (Gallus varius) cock
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
ഉപകുടുംബം: Phasianinae
ജനുസ്സ്: Gallus
Brisson, 1766
Species
  • Gallus gallus
  • Gallus lafayetii
  • Gallus sonneratii
  • Gallus varius

കോഴി വർഗത്തിൽ ഗാല്ലുസ് എന്ന ജെനുസിൽ പെട്ട കാട്ടുപക്ഷിയാണ് കാട്ടുകോഴികൾ. ഭുമിയിൽ ഇന്ന് നാലു തരം കാട്ടുകോഴികളെ അവശേഷിക്കുന്നു ഉള്ളു അതിൽ രണ്ടു തരം കാട്ടുകോഴികൾ കേരളത്തിലുണ്ട്. കാട്ടുകോഴി നാട്ടുകോഴിയെ അപേക്ഷിച്ച് കൂടുതൽ ദൂരം പറക്കുന്നു. മനുഷ്യനെ ഭയപ്പെടുന്ന ഇവ പറന്നോ അടുത്തുള്ള മരകൊമ്പുകളിൽ ശരണം തേടിയോ രക്ഷപ്രാപിക്കും. ഭക്ഷണം സമ്പാദിക്കുന്നത് നാട്ടുകോഴിയെപ്പോലെയാണ്‌.

നാട്ടുകോഴിയെപ്പോലെ ഒന്നിലധികം പിടകളുമായി വേഴ്ച പതിവില്ല. പിട അടയിരുന്നാൽ പൂവൻ കൂട്ടിനു കാവലിരിക്കുകയും ചെയ്യും. രാത്രി ഒറ്റക്കോ കൂട്ടമായോ മരക്കൊമ്പുകളിൽ ചേക്കിരിക്കുകയാണ്‌ പതിവ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ്‌ സന്താനോല്പാദനകാലം.

വിവിധ സ്പീഷിസുകൾ[തിരുത്തുക]

  1. പച്ച കാട്ടുകോഴി
  2. ചാര കാട്ടുകോഴി
  3. ചുവന്ന കാട്ടുകോഴി
  4. ശ്രീലങ്കൻ കാട്ടുകോഴി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുകോഴി&oldid=1691854" എന്ന താളിൽനിന്നു ശേഖരിച്ചത്