ബ്രോയിലർ
ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ. അമേരിക്കൻ ഐക്യനാടുകളിൽ (USA) വികസിപ്പിച്ചെടുത്ത ഒരു ഇറച്ചി കോഴിയാണ് ഇത്. അതിവേഗം വളരുന്ന ജനതിക പ്രത്യേകതയാണ് ഇവയുടെ വളർച്ചയുടെ രഹസ്യം. ഇറച്ചി ഉത്പാദനത്തിന് മുന്നിൽ നിൽക്കുന്ന ഭാരം വെക്കുന്ന കോഴികളെ പ്രത്യേകം തെരെഞ്ഞെടുത്ത് ‘ക്രോസ്സ് ബ്രീഡിങ്’ എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ച കോഴി ഇനം ആണിവ. അതിനാൽ അതിവേഗം വളരുന്ന ഇനമായി ഇവ മാറി എന്ന് പറയാം. ഈ കോഴികളുടെ വളർച്ചയ്ക്ക് പിന്നിൽ ഹോർമോൺ കുത്തിവെക്കുന്നതാണ് എന്നൊരു തെറ്റിദ്ധാരണ കേരളത്തിൽ പടർന്നിട്ടുണ്ട്. എന്നാൽ അത് തികച്ചും തെറ്റാണ് എന്ന് സയൻസ് തെളിയിക്കുന്നു. [1] ഇവയുടെ പരിപാലനം മിക്കവാറും വ്യാവസായിക അടിസ്ഥാനത്തിൽ ആണ്. ഇവ 5-7 ആഴ്ച കൊണ്ട് 1.5 കിലോ മുതൽ 2.5 കിലോ വരെ തൂക്കം വെക്കും എന്നത് കൊണ്ടാണ് വ്യാവസായിക അടിസ്ഥാനത്തിൽ പരിപാലിച്ച് വരുന്നത്. ഇറച്ചി ഉത്പാദനത്തിന് വേണ്ടി പ്രോടീൻ സമ്പുഷ്ടമായ പ്രത്യേകതരം പോഷക ആഹാരമാണ് ഇവയ്ക്ക് നൽകുന്നത് [2]. 2003-ലെ കണക്ക് പ്രകാരം 42 ലക്ഷംകോടി ആണ് ആഗോള ഉത്പാദനം, 2012-ലെ സുചന കണക്ക് പ്രകാരം ഏകദേശം 82.9 ദശ ലക്ഷം മെട്രിക് ടൺ ആണ് ലോക ഉദ്പാദനം. ലോകത്തിലെ ഭക്ഷണ ദൗർലഭ്യം, പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് പ്രോടീൻ അഥവാ മാംസ്യത്തിന്റെ കുറവ് തുടങ്ങിയവ പരിഹരിക്കാൻ ഇവയുടെ ഉത്പാദനം ഏറെ സഹായിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു. [1]
കോഴിയിറച്ചിയിലെ പോഷകമൂല്യം
[തിരുത്തുക]പൊതുവേ ലോകം മുഴുവൻ ഉപയോഗപ്പെടുത്തുന്ന ഒരു ഇറച്ചിയാണ് കോഴിയിറച്ചി. കൊളെസ്ട്രോൾ കുറഞ്ഞതും പ്രോടീന്റെ ഒരു മുഖ്യ ഉറവിടമാണ് ഈ ഇറച്ചി. തൊലി നീക്കിയ കോഴി ഇറച്ചി കൊഴുപ്പ് കുറഞ്ഞതും പോഷകങ്ങൾ നിറഞ്ഞതുമാണ്. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. കോഴിയുടെ നെഞ്ചിലെ മാംസം അഥവാ ‘ചിക്കൻ ബ്രെസ്റ്റ്’ പോഷക സമൃദ്ധമാണ്. ഇതിൽ മാംസ്യം അഥവാ പ്രോടീൻ കൂടുതലും കൊഴുപ്പ് തീരെ കുറവുമാണ്. കോഴിയുടെ എല്ലുകളിൽ (Bone marrow/Cartilage) കോളാജൻ എന്ന പോഷകം അടങ്ങിയിരിക്കുന്നു. എന്നാൽ കോഴിയിറച്ചി എണ്ണയിൽ വറുത്തോ പൊരിച്ചോ ഉപയോഗിച്ചാൽ പോഷക ഗുണങ്ങൾ നഷ്ടപ്പെടുന്നു. അതിനാൽ കറിവച്ചു കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.
USDA കണക്കുപ്രകാരം 100 ഗ്രാം കോഴിയിറച്ചിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ അല്ലെങ്കിൽ നിത്യേന ആവശ്യമുള്ള പോഷകങ്ങളുടെ ശതമാനക്കണക്ക് (% Daily Value) താഴെ കൊടുക്കുന്നു.
കാലറികൾ - 239
മൊത്തം കൊഴുപ്പ് - 14 g (21%)
പൂരിത കൊഴുപ്പ് - 3.8 g (19%)
സോഡിയം - 82 mg (3%)
പൊട്ടാസ്യം - 223 mg (6%)
പ്രോട്ടീൻ/ മാംസ്യം - 27 g (54%)
കാൽസ്യം - 1%
അയൺ - 7%
വിറ്റാമിൻ B6 - 20%
കൊബലമിൻ - 5%
മഗ്നിഷ്യം - 5%.
USDA കണക്കുപ്രകാരം 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ കൊടുക്കുന്നു.
കാലറി: 158
കൊഴുപ്പ്/ഫാറ്റ് : 3.24 g
പ്രോടീൻ/മാംസ്യം: 32.1 g
സോഡിയം: 47 mg
പൊട്ടാസ്യം: 343 mg
പന്റോതെനിക് ആസിഡ്: 1.58 mg
മഗ്‌നീഷ്യം: 32 mg
ഫോസ്ഫറസ്: 241 mg
സെലിനിയം: 32µg.
അവലംബം
[തിരുത്തുക]- ↑ Kruchten, Tom (November 27, 2002). "U.S Broiler Industry Structure". National Agricultural Statistics Service (NASS), Agricultural Statistics Board, U.S. Department of Agriculture.. Retrieved June 23, 2012.
- ↑ http://www.animalsaustralia.org/factsheets/broiler_chickens.php