ബ്രോയിലർ
ദൃശ്യരൂപം
(Broiler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനമാണ് ബ്രോയിലർ. അമേരിക്കൻ ഐക്യനാടുകളിൽ വികസിപ്പിച്ചെടുത്ത ഇറച്ചി കോഴി ഇനമാണ് ഇത്. പോഷക സമ്പുഷ്ടമായ ഭക്ഷണം സ്വീകരിച്ചു കുറഞ്ഞകാലം കൊണ്ട് അതിവേഗം വളരുന്ന ജനതിക പ്രത്യേകതയാണ് ഇവയുടെ വളർച്ചയുടെ രഹസ്യം.[1] ഇവയുടെ പരിപാലനം മിക്കവാറും വ്യാവസായിക അടിസ്ഥാനത്തിൽ ആണ്. ഇവ 5-7 ആഴ്ച കൊണ്ട് 1.5 കിലോ മുതൽ 2.5 കിലോ വരെ തൂക്കം വെക്കും എന്നത് കൊണ്ടാണ് വ്യാവസായിക അടിസ്ഥാനത്തിൽ പരിപാലിച്ച് വരുന്നത് [2]. 2003-ലെ കണക്ക് പ്രകാരം 42 ലക്ഷംകോടി ആണ് ആഗോള ഉത്പാദനം, 2012-ലെ സുചന കണക്ക് പ്രകാരം ഏകദേശം 82.9 ദശ ലക്ഷം മെട്രിക് ടൺ ആണ് ലോക ഉദ്പാദനം. ലോകത്തിലെ ഭക്ഷണ ദൗർലഭ്യം, പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് പ്രോടീൻ അഥവാ മാംസ്യത്തിന്റെ കുറവ് തുടങ്ങിയവ പരിഹരിക്കാൻ ഇവയുടെ ഉത്പാദനം ഏറെ സഹായിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു. [1]
അവലംബം
[തിരുത്തുക]- ↑ Kruchten, Tom (November 27, 2002). "U.S Broiler Industry Structure". National Agricultural Statistics Service (NASS), Agricultural Statistics Board, U.S. Department of Agriculture.. Retrieved June 23, 2012.
- ↑ http://www.animalsaustralia.org/factsheets/broiler_chickens.php