പൂവൻ കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rooster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂവൻ കോഴി
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:

കോഴി വർഗത്തിലെ ആൺ പക്ഷികളെ ആണ് പൂവൻ കോഴി എന്ന് വിളിക്കുന്നത്. പൂവൻ , ചാത്തൻ കോഴി, ചേവൽ എന്നൊക്കെ പ്രാദേശികമായി ഇവയെ വിളിക്കാറുണ്ട്. പിടക്കോഴികളെ അപേക്ഷിച്ച് ഇവയ്ക്ക് തലയിൽ വലിയ പൂവും നീണ്ട അങ്കവാലും ഉണ്ട്. മറ്റു ചില ഇനം പക്ഷികളുടെ ആൺ പക്ഷികളെ പൂവൻ എന്നു വിളിക്കാറുണ്ട് .[1][2]

കൂവൽ[തിരുത്തുക]

പൂവൻ കോഴികളെ അധികവും വർണിച്ചു കാണുക ഇവയുടെ അതി രാവിലെ ഉള്ള കൂവൽ ആയ കോകര കോ കോ...... (ഇംഗ്ലീഷ് : cock-a-doodle-doo) എന്ന ശബ്ദത്തിൽ ആണ് . സാധാരണയായി നാലു മാസം പ്രായം ആകുമ്പോൾ ആണ് പൂവൻ കോഴി കൂവി തുടങ്ങുന്നത്. മിക്കവാറും വേലിയുടെ മുകളിലോ അല്ലെങ്കിൽ മറ്റു എന്തെങ്കിലും ഉയരം കൂടിയ സ്ഥലങ്ങളിലോ ആണ് ഇവ കയറി നിന്നു കൂവുക . പൂവൻ കോഴിയുടെ കൂവൽ ഇവയുടെ അധീനപ്രദേശപരിധി മറ്റു പൂവൻ കോഴികളെ അറിയിക്കുന്നതിനുള്ള ഒരു മുഖ്യ പ്രക്രിയ ആണ്. ഒരു ദിവസത്തിന്റെ പ്രത്യേക സമയം കൂവലിനു ഇല്ല. എപ്പോൾ വേണമെങ്കിലും കൂവാം, എന്നാൽ ചില ഇനങ്ങൾ കൂടുതൽ തവണ കൂവുമ്പോൾ മറ്റു ചില ഇനങ്ങൾ വളരെ കുറച്ചു തവണ മാത്രമേ കൂവാറുള്ളൂ.

ഒരു പൂവൻ കോഴി കൂവുന്ന വീഡിയോ ചിത്രം ശബ്ദം സഹിതം

കാപോൺ[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ വന്ധ്യകരണം നടത്തിയ പൂവൻ കോഴികൾ ആണ് ഇവ . ഇറച്ചി ആവശ്യത്തിനായി ആണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്.

കോഴിപ്പോര്[തിരുത്തുക]

രണ്ടു പൂവൻ കോഴികൾ തമ്മിൽ ഒരു നിശ്ചിത വലയത്തിൽ വെച്ചു നടത്തുന്ന പോരാണ്‌ കോഴിപ്പോര് . പോരിനു ഉപയോഗിക്കുന്നത് സാധാരണ വളർത്തു കോഴികളെ അല്ല. ഇവയെ പോരിനു വേണ്ടി പ്രത്യേകമായി വളർത്തി എടുക്കുന്നവയാണ്. ഇവയെ പന്തയക്കോഴികൾ എന്നും വിളിക്കുന്നു. കോഴി പന്തയം ഒരു പരമ്പരാഗത മത്സരമായി ആണ് ചില നാടുകളിൽ കണക്കാക്കുന്നത് എന്നാൽ മറ്റു ചില നാട്ടിൽ ഇത് മൃഗങ്ങളോടുള്ള ക്രൂരതയായി കാണുന്നു. അതിനാൽ മിക്ക രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടുണ്ട് .[3]

അവലംബം[തിരുത്തുക]

  1. "Search results: Rooster". The New Zealand Herald. മൂലതാളിൽ നിന്നും 2016-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 March 2010.
  2. "Search results: Cockerel". The New Zealand Herald. മൂലതാളിൽ നിന്നും 2016-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 March 2010.
  3. "Should cockfighting be outlawed in Oklahoma?". CNN. 26 November 2002. മൂലതാളിൽ നിന്നും 2009-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-17.
"https://ml.wikipedia.org/w/index.php?title=പൂവൻ_കോഴി&oldid=3806216" എന്ന താളിൽനിന്ന് ശേഖരിച്ചത്