ഫലകത്തിന്റെ സംവാദം:കേരളീയ ഭക്ഷണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വട്ടയപ്പം എന്നത് സാധാരണ അപ്പമാണോ? കള്ളപ്പം എന്നത് ചേര്‍ത്തിട്ടില്ലല്ലോ?--സുഗീഷ് 19:14, 7 ഡിസംബര്‍ 2007 (UTC)

വട്ടയപ്പത്തില്‍ കള്ളു ചേര്‍ക്കില്ല എന്നാണെന്റെ ഓര്‍മ്മ. മധുരവുമുണ്ട്. പാചകവിധി അറിയില്ല :) കള്ളപ്പത്തിന്‌ പാലപ്പം എന്നും വെള്ളയപ്പം എന്നും പറയും. പാലപ്പം ഫലകത്തില്‍ ചേര്‍ത്തിട്ടുണ്ടല്ലോ.. --ജേക്കബ് 19:50, 7 ഡിസംബര്‍ 2007 (UTC)

കൂടാതെ, ഇലയപ്പം മടക്കുദോശ, വല്‍സ്ന്‍ തുടങ്ങിയവയ്ക്കും ഫലകത്തില്‍ ഇടം കാണുമോ?--സുഗീഷ് 19:58, 7 ഡിസംബര്‍ 2007 (UTC)

ഇഡ്ഡലിയും ദോശയും കേരളീയ ഭക്ഷണങ്ങള്‍ അല്ല. അത് തമിഴ്നാടനാണ്‌. ഇലയപ്പം, സുഖിയന്‍, ബോണ്ട ഒക്കെ മലയാളിയാണ്‌. --ചള്ളിയാന്‍ ♫ ♫ 02:15, 8 ഡിസംബര്‍ 2007 (UTC)

എങ്കിലും കേരളീയ ഭക്ഷണമായാണ്‌ ഇവ കൂടുതല്‍ അറിയപ്പെടുന്നത് എന്ന് തോന്നിയിട്ടുണ്ട്. --സുഗീഷ് 19:02, 11 ഡിസംബര്‍ 2007 (UTC)

അത് തോന്നല്‍ മാത്രമാണെന്ന് തോന്നുന്നു. കേരളീയരേക്കാള്‍ ഇഡ്ഡലിയും ദോശയും കൂടുതല്‍ കഴിക്കുന്നത് തമിഴര്‍ തന്നെ. --ചള്ളിയാന്‍ ♫ ♫ 15:59, 30 മാര്‍ച്ച് 2009 (UTC)

ക്ഷമിക്കണം ഇഡ്ഡലിയും ദോശയും കേരളീയ ഭക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് കാരണം ദക്ഷിണേന്ത്യന്‍ വിഭമായത് കൊണ്ട് തന്നെ. ദോശയുടെ കാര്യത്തില്‍ തമിഴ്നാട്, കര്‍ണാടക എന്നി സ്ഥലങ്ങളില്‍ ഉള്ള പോലെ വൈവിദ്യമൊന്നും നമുക്ക് പറയാന്‍ ഇല്ല. കേരളത്തിന്റെ മാത്രം ഭക്ഷണമാണെങ്കില്‍ തരകേടില്ലായിരുന്നു. പിന്നെ പാലപ്പവും കള്ളപ്പവും വേറെ തന്നെ. വട്ടയപ്പത്തില്‍ കള്ള് ചേര്ത്താല്‍ അത് കള്ളപ്പം. പാലപ്പം(തേങ്ങാപാല്‍ ചേര്‍ക്കാറുണ്ട്) പാല്‍ ചേര്ത്ത് കഴിക്കുന്നത് കൊണ്ടാണ് അതിന് പാലപ്പം എന്ന പേര്‍ വന്നത്--Jigesh talk 08:30, 24 ഏപ്രില്‍ 2009 (UTC)

പിന്നെ ഒരു സംശയം പാലപ്പവും വെള്ളേപ്പവും ഒന്നു തന്നെയല്ലെ. തെക്കോട്ട് പാലപ്പവും തൃശ്ശൂരില്‍നിന്ന് വടക്കോട്ട് വെള്ളേപ്പവുമാണെന്നാണ് എന്റെ അറിവ്.--Jigesh talk 08:37, 24 ഏപ്രില്‍ 2009 (UTC)

ജിഗേഷ്, താങ്കള്‍ പറയുന്നതു ശരിയാണ്. പാലപ്പവും വെള്ളേപ്പവും ഒന്നു തന്നെ. തലപ്പിള്ളിപ്രദേശങ്ങളില്‍ വെറുതേ അപ്പം എന്നുപറഞ്ഞാല്‍ ഉണ്ണിയപ്പമാണ്.--Anoop menon 11:28, 24 ഏപ്രില്‍ 2009 (UTC)

കോട്ടയം ഭാഗത്ത് വെള്ളയപ്പം എന്നു പറയുന്നത് മധുരമുള്ള കള്ളപ്പമാണ്‌. പാലപ്പം മധുരമില്ലാത്തതും --ജേക്കബ് 16:55, 24 ഏപ്രില്‍ 2009 (UTC)
ചക്ക കൊണ്ടുണ്ടാക്കുന്ന 'ചക്കയപ്പം' കേരളീയ വിഭവമാണ്‌.ശര്‍ക്കര കൂട്ടി വഴറ്റിയെടുക്കുന്ന ചക്ക ആവിയില്‍ വേവിച്ചുണ്ടാക്കുന്നതാണീ വിഭവം --Anoopan| അനൂപന്‍ 11:24, 26 മേയ് 2009 (UTC)[reply]