ഉണ്ണിയപ്പം
ഉണ്ണിയപ്പം | |
---|---|
ഉണ്ണിയപ്പം | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, ശർക്കര, വാഴപ്പഴം, നെയ്യ്, പഞ്ചസാര |
ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം , കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മുഖ്യ നിവേദ്യമാണു ഉണ്ണിയപ്പം. ഇത് ഡാനിഷ് വിഭവമായ Æbleskiver ന് സമാനമായ വിഭവമാണ് .
പാചകം ചെയ്യുന്ന വിധം
[തിരുത്തുക]ചേരുവകൾ
[തിരുത്തുക]ചേരുവ | അളവ് | ||
---|---|---|---|
അരിപ്പൊടി | 300 ഗ്രാം | ||
ശർക്കര | 500 ഗ്രാം | ||
പാളയംകോടൻ പഴം | 2 എണ്ണം | ||
തേങ്ങാക്കൊത്ത് | കുറച്ച് | ||
എള്ള് | 1/4 കപ്പ് | ||
ഏലയ്ക്കാപ്പൊടി | 3 സ്പൂൺ | ||
എണ്ണ | വറുക്കാൻ പാകത്തിന് | ||
നെയ്യ് | 2 ടീസ്പൂൺ | യീസ്റ്റ് | 1/2 ടീസ്പൂൺ |
വിധം
[തിരുത്തുക]ശർക്കര ചൂടുവെള്ളം ചേർത്ത് പാനീയമാക്കണം. അത് അരിച്ചുമാറ്റി വയ്ക്കണം. എന്നിട്ട് അരിപ്പൊടിയിൽ പഴം ചേർത്ത് നന്നായി കുഴയ്ക്കണം. നെയ്യ് ചൂടാക്കി അതിൽ തേങ്ങാക്കൊത്തും എള്ളും വറുത്തെടുക്കണം. അതും ഏലയ്ക്കാപ്പൊടിയും അരിമാവിലേക്ക് അല്പം വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കണം (വെള്ളം കൂടിപ്പോകരുത്). നന്നായി മയപ്പെടുത്തിയ മാവിൽ യീസ്റ്റ് ചേർത്ത് നാല് മണിക്കൂർ മാറ്റി വയ്ക്കുക. അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ തിളപ്പിച്ച് മാവ് ഒഴിക്കുക. നന്നായി മൂത്തതിനുശേഷം കോരിയെടുക്കുക.( ഉണ്ണിയപ്പം മയം കൂടാൻ സ്വല്പം മൈദ കൂടി മാവിൽ ചേർത്ത് കൊടുക്കാവുന്നതാണ്)
ചിത്രശാല
[തിരുത്തുക]-
ഉണ്ണിയപ്പം/കുഴിയപ്പം
-
ഉണ്ണിയപ്പം
-
കോരിവച്ച ഉണ്ണിയപ്പം
-
ഉണ്ണിയപ്പം ഉണ്ടാക്കാനായി മാവ് ഒഴിക്കുന്നു
-
ഉണ്ണിയപ്പം വറുക്കുന്നു