Jump to content

ചക്കപ്പുഴുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്കപ്പുഴുക്ക് തയ്യാറാക്കിയത്
ചക്കപ്പുഴുക്ക്, വിളമ്പിയത്

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു വിഭവമാണ് ചക്കപ്പുഴുക്ക്. ചക്കയാണ് ഇതിലെ പ്രധാന ചേരുവ. വൈകുന്നേരങ്ങളിലെ[അവലംബം ആവശ്യമാണ്] ഭക്ഷണമായാണിത് പ്രധാനമായും തയ്യാറാക്കുന്നത്. വളരെ പ്രചാരമുള്ള ഒരു ചക്ക വിഭവമാണിത്.

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]

ചേരുവകൾ

[തിരുത്തുക]
  • പഴുക്കാത്ത ചക്കയുടെ ചുള കുരുവും ചവിണിയും കളഞ്ഞ് അരിഞ്ഞത്.
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • തേങ്ങ ചിരകിയത്
  • കാന്താരിമുളക്
  • ജീരകം
  • വെളിച്ചെണ്ണ
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

ചക്കച്ചുള അരിഞ്ഞതും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും വെള്ളം ചേർത്ത് വേവിച്ചെടുക്കുക. തേങ്ങ ചിരകിയതും കാന്താരിമുളക് ഉടച്ചതും ജീരകുവും കൂടി ചതച്ചെടുത്ത് വെന്ത ചക്കയിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ചക്ക വേവിക്കുമ്പോൾ വെള്ളം കുറച്ച് ഒഴിക്കുക. പുഴുക്ക് കട്ടിയായി കുഴഞ്ഞ് ഇരിക്കും.

കുറിപ്പ്

[തിരുത്തുക]
  • മുളകുപൊടി ചില പ്രദേശങ്ങളിൽ മാത്രമാണ് ചേരുവയായി ഉപയോഗിക്കാറുള്ളത്.


"https://ml.wikipedia.org/w/index.php?title=ചക്കപ്പുഴുക്ക്&oldid=3519317" എന്ന താളിൽനിന്ന് ശേഖരിച്ചത്