മുളക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പച്ചമുളക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുളക്
മുളക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Capsicum

കൊണ്ടാട്ടം മുളക്
മുളക്

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.

ചരിത്രം[തിരുത്തുക]

ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, അല്പ മാത്രയിൽ തിക്തം, തുവര രസവുമുണ്ട്.

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധയോഗ്യഭാഗം[തിരുത്തുക]

ഫലം

കാപ്സിക്കം[തിരുത്തുക]

ചെടിയിൽ നിൽക്കുന്ന കാപ്സിക്കം മുളക്

കാപ്‌സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പെർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.

ഇതും കാണുക[തിരുത്തുക]

ചിത്രശാല‍[തിരുത്തുക]

അവലംബം[തിരുത്തുക]


കുറിപ്പുകൾ[തിരുത്തുക]

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=മുളക്&oldid=3989310" എന്ന താളിൽനിന്ന് ശേഖരിച്ചത്