കുമ്പളം
| കുമ്പളം | |
|---|---|
| വള്ളിയിൽ തൂങ്ങിക്കിടക്കുന്ന കുമ്പളങ്ങ | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | B. hispida
|
| Binomial name | |
| Benincasa hispida | |
| Synonyms | |
| |
കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. ഇംഗ്ലീഷിൽ വാക്സ് ഗാർഡ് (Wax gourd) അഥവാ ആഷ് ഗാർഡ് (Ash gourd). (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ് ഈ ചെടി വളരുന്നത്. പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ഇതിൽ ഫൈബർ, വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, കാൽസ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവ തികച്ചും ആരോഗ്യകരമാണ്. കേരളത്തിൽ ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് പൊതുവേ കുമ്പളങ്ങ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ കോഴിയിറച്ചി വിഭവങ്ങളിലും കുമ്പളങ്ങ ചേർക്കാറുണ്ട്. കുമ്പളങ്ങ ചേർത്ത ചിക്കൻ കറി കേരളത്തിന്റെ പല ഭാഗത്തും ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇത് കോഴിയും കുമ്പളങ്ങയും എന്നറിയപ്പെടുന്നു. കുമ്പളങ്ങ ചേർത്ത് പാചകം ചെയ്ത മാംസ വിഭവങ്ങൾ ഏറെ ആരോഗ്യകരമാണ്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ തുടങ്ങിയ പോഷകങ്ങൾ മാംസ വിഭവങ്ങളെ കൂടുതൽ ആരോഗ്യകരമാക്കി മാറ്റുന്നു എന്നത് കൊണ്ടാണിത്. [1]
കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
ഔഷധ ഉപയോഗം
[തിരുത്തുക]രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :മധുരം
ഗുണം : സ്നിഗ്ധം, ഗുരു
വീര്യം :ശീതം
വിപാകം :കടു [3]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വിത്ത്, ഫലം[3]
ചിത്രശാല
[തിരുത്തുക]- ചിത്രശാല
-
കുമ്പള വള്ളി
-
കുമ്പളങ്ങ
-
കുമ്പള പൂവ്
-
കുമ്പള പൂവും ഇലയും
-
കുമ്പളവള്ളിയും പൂവും
-
കുമ്പളപ്പൂവ്
-
കുമ്പളപ്പൂക്കൾ
-
കുമ്പള പൂമൊട്ട്
-
പൂമൊട്ട്
-
തടിയൻകായ് എന്നറിയപ്പെടുന്ന, വലിയ ഇനം കുമ്പളങ്ങ
അവലംബം
[തിരുത്തുക]- ↑ http://www.kerala.gov.in/keralacal_sept08/pg37.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]