ബസുമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബസുമതി അരി

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, എന്നിവിടങ്ങളിൽ കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി.(ഹിന്ദി: बासमती,തമിഴ്: பாஸ்மதி Kannada: ಭಾಸ್ಮತಿ,ഒറിയ: ବାସୁମତୀ, ഉർദു: باسمتی, തെലുഗ്: బాస్మతి, ബംഗാളി: বাসমতী) നീളം കൂടിയ അരിയാണിവയ്ക്ക്. ബസുമതി അരിയുടെ ഏറ്റവും കൂടുതൽ ഉൽപാദനവും ഉപഭോഗവും ഇന്ത്യയിലാണ്. ഇന്ത്യയിൽ ഇത് കൂടുതലും കൃഷി ചെയ്തു വരുന്നത് പഞ്ചാബിലെ പാടങ്ങളിലാണ്. ഒരു വിദേശ കമ്പനി ബസുമതി അരിയുടെ പേറ്റന്റ് എടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഈ നെല്ലിനം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=ബസുമതി&oldid=2307632" എന്ന താളിൽനിന്നു ശേഖരിച്ചത്