ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Rice Research Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പ്രമാണം:IRRI Textual Logo Transparent - No background.png
ആപ്തവാക്യം"Rice Science For A Better World"
രൂപീകരണം1960
തരംInternational non-profit research and training center
ലക്ഷ്യംResearch
ആസ്ഥാനംLos Baños, Laguna, Philippines
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
Director General
Dr. Matthew Morell[1][2]
AffiliationsCGIAR
ബഡ്ജറ്റ്
US$92.02 million (2015)[3]
Staff
>1,000[4]
വെബ്സൈറ്റ്www.irri.org

ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IRRI) ഫിലിപ്പൈൻസിലെ ലഗൂണയിലെ ലോസ് ബാനോസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര കാർഷിക ഗവേഷണ പരിശീലന സംഘടനയാണ്. 17 രാജ്യങ്ങളിലായി ഓഫീസുകളും ഏകദേശം 1,300 ജീവനക്കാരുമാണ് ഈ സംഘടനക്കുള്ളത്.[5][6] പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്ക് പേരുകേട്ട IRRI ഏഷ്യയിലെ ക്ഷാമം തടയുന്നതിനു കാരണമായിത്തീർന്ന 1960 കളിലെ ഹരിതവിപ്ലവത്തിനു അതിന്റേതായ സംഭാവനകൾ നൽകിയിരുന്നു.[7]

1960 ൽ സ്ഥാപിതമായ ഈ ഇൻസ്റ്റിറ്റ്യൂട്ട്, ദാരിദ്ര്യം, പട്ടിണി എന്നിവ കുറയ്ക്കുന്നതിനും നെൽകൃഷിക്കാരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യത്തെ മെച്ചപ്പെടുത്തുക, നെൽകൃഷിയുടെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. സഹകരണ ഗവേഷണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും IRRI പ്രവർത്തിക്കുന്ന മറ്റു രാജ്യങ്ങളിലെ ദേശീയ കാർഷിക ഗവേഷണവും വിപുലീകരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നിവയിലൂടെയും ഈ സംഘടന അതിന്റെ ദൗത്യത്തെ വികസിപ്പിക്കുന്നു.[8]

അവലംബം[തിരുത്തുക]

  1. "IRRI Trustees announce next director general". ശേഖരിച്ചത് 16 December 2015.
  2. "IRRI leadership changes hands during stirring turnover ceremony". ശേഖരിച്ചത് 17 December 2015.
  3. "IRRI website: 2015 Annual Report". ശേഖരിച്ചത് 9 October 2016.
  4. "IRRI website: Our people".
  5. "IRRI website: About IRRI".
  6. "International Rice Research Institute on Google maps".
  7. "A bigger rice bowl". The Economist. ശേഖരിച്ചത് 7 December 2015.
  8. "IRRI - Our mission". ശേഖരിച്ചത് 7 December 2015.