അക്ഷതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ഉണക്കലരിയാണ് അക്ഷതം. ഹിന്ദുക്കളുടെ മിക്ക മതാനുഷ്ഠാനങ്ങളിലും അക്ഷതം ഉപയോഗിക്കുന്നു. ഷോഡശോപചാരങ്ങളിൽ വസ്ത്രം,ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ കിട്ടാതെ വരുമ്പോൾ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും,ദിവ്യമെന്നും,ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു. മഞ്ഞൾപ്പൊടിയും അക്ഷതവും ചേർത്ത് ദേവതകൾക്ക് അർച്ചന ചെയ്യാറുണ്ട്. വിവാഹങ്ങളിൽ വധുവരന്മാരുടെ ശിരസ്സിൽ അക്ഷതം തൂവി അനുഗ്രഹിക്കുന്ന പതിവുമുണ്ട്.

കേരള ആചാര പ്രകാരം അക്ഷതം നെല്ലും അരിയും ചേർന്നതാണ് . 2 ഭാഗം നെല്ലും 1 ഭാഗം അരിയും എന്നതാണ് അനുപാതം. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ ആണ് അരി മാത്രം അക്ഷതം ആയി എടുക്കുന്നത് [അവലംബം ആവശ്യമാണ്].

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്ഷതം&oldid=1744174" എന്ന താളിൽനിന്ന് ശേഖരിച്ചത്