അണുസംഖ്യ 30-ഉം പ്രതീകംZn-ഉം ആയ ഒരു ലോഹമൂലകമാണ്നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.
മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ് നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായുംക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.