മൂലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂലകങ്ങളുടെ ആവർത്തനപ്പട്ടിക

അണുസംഖ്യ അഥവാ അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണം കൊണ്ടു സൂചിപ്പിക്കുന്ന ഒരു അണുവിനെ മൂലകം അഥവാ രാസമൂലകം എന്നു പറയാം. ഒരേ എണ്ണം പ്രോട്ടോണുകളുള്ള അണുക്കൾ മാത്രം അടങ്ങിയിരിക്കുന്ന ശുദ്ധമായ രാസപദാർത്ഥമാണ്‌ മൂലകം എന്നും മറ്റൊരു രീതിയിൽ പറയാം.

വിവരണം[തിരുത്തുക]

ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്. ഭാരം കൂടിയ മൂലകങ്ങൾ പ്രകൃതിയിലെ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല ന്യൂക്ലിയോസിന്തസിസ് മാർഗ്ഗങ്ങളും, ചിലപ്പോൾ ന്യൂക്ലിയർ ഫിഷൻ വഴിയും നിർമ്മിക്കാം.

2010-ൽ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 118 മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ പറ്റി എന്നാണ്).[1][2] . ഈ 118 മൂലകങ്ങളിൽ ആദ്യത്തെ 94 എണ്ണം ഭൂമിയിൽ പ്രകൃത്യാ കാണപ്പെടുന്നു. ആറെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: ടെക്നീഷ്യം (അണുസംഖ്യ 43), പ്രൊമിതിയം (അണുസംഖ്യ 61); ആസ്റ്ററ്റീൻ (അണുസംഖ്യ 85), ഫ്രാൻസിയം (അണുസംഖ്യ 87), നെപ്റ്റ്യൂണിയം (അണുസംഖ്യ 93), പ്ലൂട്ടോണിയം (അണുസംഖ്യ 94) എന്നിവ. ഇവയിൽ ടെക്നീഷ്യം, പ്രൊമിതിയം എന്നിവയൊഴികെ, ഹൈഡ്രജൻ മുതൽ ബിസ്മത്ത് വരെയുള്ള ആദ്യത്തെ മൂലകങ്ങളും, തോറിയം, യുറേനിയം, പ്ലൂട്ടോണിയം എന്നിവയുമാണ് പ്രഥമാസ്തിത്വ മൂലകങ്ങൾ (Primordial Elements). മറ്റുള്ള മൂലകങ്ങൾ പ്രഥമാസ്തിത്വ മൂലകങ്ങളുടെ ന്യൂട്രോൺ ആഗിരണം വഴിയോ, അവയുടെ ഏതെങ്കിലും തരത്തിലുള്ള റേഡിയോ ആക്റ്റിവിറ്റി ക്ഷയം മൂലമോ ഭൂമിയിൽ കാണപ്പെടുന്നതാണ്.

ബാക്കി 24 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല [അവലംബം ആവശ്യമാണ്]. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ റേഡിയോആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം ടെക്നീഷ്യം ആയിരുന്നു. (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് പ്രകൃതിയിൽ കണ്ടെത്തുകയുമായിരുന്നു. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ ഇന്നും നിർമ്മിക്കുന്നു.

പുതിയ മൂലകങ്ങൾ[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് കെമസ്ട്രി (ഐ.യു.പി.എ.സി) രണ്ട് പുതിയ മൂകങ്ങൾക്ക് പുതിയ നാമകരണം നടത്തി. 114-ാം മൂലകത്തിന് ഫ്ളെറോവിയം എന്നും (Fl) 116-ാം മൂലകത്തിന് ലിവർമോറിയം എന്നും(Lv) ആണ് പേരിട്ടിരിക്കുന്നത്.[3] സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ബഹുമാനാർത്ഥമായാണ് 116ആം മൂലകത്തിന് ലിവർമോറിയം എന്ന് പേരുനൽകിയിരിക്കുന്നത്. 113 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരിക്കുന്ന ലബോറട്ടറിയാണിത്. [4]

2016 നവംബർ 28-ന് നിഹോനിയം (113), മോസ്കൊവിയം (115), റ്റെനസീൻ (117), ഓഗനെസൺ (118) എന്നീ പേരുകളും ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടു.

ചരിത്രം[തിരുത്തുക]

പ്രാചീനകാലത്ത് ജലം, ഭൂമി, വായു, ആകാശം, അഗ്നി എന്നിവയെയായിരുന്നു വസ്തുക്കളുടെ അടിസ്ഥാനഘടകങ്ങളായി കരുതിപ്പോന്നത്. ഗ്രീക്ക് ശാസ്ത്രജ്ഞനായ പ്ലേറ്റോയാണ് മൂലകങ്ങൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

ഇതും കാണുക[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sanderson, Katherine (17 October 2006). "Heaviest element made - again". nature@news.com. Nature (journal). ശേഖരിച്ചത് 2006-10-19.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. Phil Schewe and Ben Stein (17 October 2006). "Elements 116 and 118 Are Discovered". Physics News Update. American Institute of Physics. ശേഖരിച്ചത് 2006-10-19.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. http://www.latimes.com/news/science/sciencenow/la-sci-sn-heavy-elements-20120601,0,3225088.story
  4. http://www.sciencedaily.com/releases/2011/12/111201125400.htm
"https://ml.wikipedia.org/w/index.php?title=മൂലകം&oldid=2456052" എന്ന താളിൽനിന്നു ശേഖരിച്ചത്