Jump to content

ടെർബിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terbium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
65 ഗാഡോലിനിയംടെർബിയംഡിസ്പ്രോസിയം
-

Tb

Bk
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ടെർബിയം, Tb, 65
കുടുംബം ലാന്തനൈഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 158.92535(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f9 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 27, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 8.23  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
7.65  g·cm−3
ദ്രവണാങ്കം 1629 K
(1356 °C, 2473 °F)
ക്വഥനാങ്കം 3503 K
(3230 °C, 5846 °F)
ദ്രവീകരണ ലീനതാപം 10.15  kJ·mol−1
ബാഷ്പീകരണ ലീനതാപം 293  kJ·mol−1
Heat capacity (25 °C) 28.91  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1789 1979 (2201) (2505) (2913) (3491)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3, 4
(weakly basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി ? 1.2 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  565.8  kJ·mol−1
2nd:  1110  kJ·mol−1
3rd:  2114  kJ·mol−1
Atomic radius 175pm
Atomic radius (calc.) 225  pm
Miscellaneous
Magnetic ordering ferromagnetic
in dry ice [1]
വൈദ്യുത പ്രതിരോധം (r.t.) (α, poly)
1.150 µΩ·m
താപ ചാലകത (300 K) 11.1  W·m−1·K−1
Thermal expansion (r.t.) (α, poly)
10.3 µm/(m·K)
Speed of sound (thin rod) (20 °C) 2620 m/s
Young's modulus (α form) 55.7  GPa
Shear modulus (α form) 22.1  GPa
Bulk modulus (α form) 38.7  GPa
Poisson ratio (α form) 0.261
Vickers hardness 863  MPa
Brinell hardness 677  MPa
CAS registry number 7440-27-9
Selected isotopes
Main article: Isotopes of ടെർബിയം
iso NA half-life DM DE (MeV) DP
157Tb syn 71 y ε 0.060 157Gd
158Tb syn 180 y ε 1.220 158Gd
β- 0.937 158Dy
159Tb 100% stable
അവലംബങ്ങൾ

അണുസംഖ്യ 65 ആയ മൂലകമാണ് ടെർബിയം. Tb ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം

ശ്രദ്ധേയമായ സ്വഭാവസവിശേതകൾ

[തിരുത്തുക]

ടെർബിയം വെള്ളികലർന്ന വെളുത്ത നിറമുള്ള ഒരു അപൂർ‌വ എർത്ത് ലോഹമാണ്. വലിവ് ബലമുള്ളതും ഡക്ടൈലും കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെർബിയം രൂപാന്തരത്വ സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റൽ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289 °C ആണ്. ടെർബിയം(III) കേയ്ഷൻ ശക്തിയേറിയ ഫ്ലൂറസെന്റാണ്. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലർന്ന മഞ്ഞ ഫ്ലൂറസെൻസുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെർബിയമാണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

കാത്സ്യം ഫ്ലൂറൈഡ്, കാത്സ്യം ടംഗ്സറ്റണേറ്റ്, സ്ട്രോൺഷിയം മോളിബ്ഡേറ്റ് എന്നിവ ഡോപ്പ് ചെയ്യുന്നതിന് ടെർബിയം ഉപയോഗിക്കുന്നു. ഇന്ധന സെല്ലുകളിൽ(fuel cells) ZrO2 നോടൊപ്പം ക്രിസ്റ്റൽ സ്ഥിരീകാരിയായി ഉപയോഗിക്കുന്നു.

ലോഹസങ്കരങ്ങളിലും ഇലക്ട്രോണിക് ഉപയോഗങ്ങളുടെ നിർമ്മാണത്തിലും ടെർബിയം ഉപയോഗിക്കുന്നു. ടെർഫനോൾ-ഡി യുടെ ഒരു ഘടകം എന്ന നിലയിൽ ആക്‌ചുവേറ്ററുകൾ, സെൻസറുകൾ എന്നിവയിലും മറ്റ് കാന്തിക യന്ത്രോപകരണങ്ങളിലും ടെർബിയം ഉപയോഗിക്കപ്പെടുന്നു.


ടെർബിയം ഓക്സൈഡ്, ഫ്ലൂറസെന്റ് വിളക്കുകളിലും കളർ ടെലിവിഷൻ ട്യൂബുകളിലും ഉപയോഗിക്കുന്ന പച്ച ഫോസ്ഫറുകളിൽ ഉപയോഗിക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]

1843ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ ഗുസ്താവ് മൊസാണ്ടർ ടെർബിയം കണ്ടെത്തി. യിട്രിയം ഓക്സൈഡിലെ (Y2O3) അപദ്രവ്യമായാണ് അദ്ദേഹം അതിനെ കണ്ടെത്തിയത്. സ്വീഡനിലെ യിട്ടെർബി എന്ന ഗ്രാമവുമായി ബന്ധപ്പെടുത്തി അദ്ദേഹം പുതിയ മൂലകത്തിന് ടെർബിയം എന്ന് പേരിട്ടു. അയോൺ കൈമാറ്റം പോലെയുള്ള ആധുനിക രീതികൾ കണ്ടെത്തിയ ശേഷം ഈയടുത്തായാണ് ടെർബിയം ആദ്യമായി ശുദ്ധരൂപത്തിൽ വേർതിരിക്കപ്പെട്ടത്.

സം‌യുക്തങ്ങൾ

[തിരുത്തുക]

ചില ടെർബിയം സം‌യുക്തങ്ങൾ:

"https://ml.wikipedia.org/w/index.php?title=ടെർബിയം&oldid=1714133" എന്ന താളിൽനിന്ന് ശേഖരിച്ചത്