ക്രിസ്റ്റൽ ഘടന
ഒരേ തരത്തിലുള്ള ആറ്റ, തന്മാത്രാ ഘടനയോടുകൂടിയതും കൃത്യമായ മാതൃകാ അടുക്കുകളോ ഘടനാ സംവിധാനമോ ഉള്ള ഖര ദ്രാവക രൂപങ്ങളെ ക്രിസ്റ്റൽ ഘടന എന്നു പറയാം. ജ്യാമിതിയിൽ കൃത്യമായ ജാലകങ്ങളും, കോണുകളും ഉള്ള അടുക്കകളാണ് ക്രിസ്റ്റൽ ഘടനയ്ക്ക് രൂപം കൊടുക്കുന്നത്. വ്യാപ്തിയിൽ പ്രെത്യേകരീതിയിൽ, സ്ഥലവും, ശൂന്യതയും അനുവർത്തിച്ച് ഇവ ഘടന രൂപപ്പെടുത്തുന്നു.
യൂണിറ്റ് സെൽ[തിരുത്തുക]
ഒരു പരൽ രൂപപ്പെടുന്നത് അടിസ്ഥാന രൂപങ്ങളുടെ അടുക്കുകൾ മുഖാന്തരമാണ്. ഈ അടിസ്ഥാന രൂപങ്ങളെയാണ് യൂണിറ്റ് സെൽ എന്നു പറയുന്നത്. പലതരത്തിലുള്ള അടിസ്ഥാന സെല്ലുകൾ പലതരത്തിലുള്ള പരലുകൾക്ക് കാരണമാകുന്നു. യൂണിറ്റ് സെല്ലിൽ ഒന്നോ അതിലധികമോ ആറ്റങ്ങൾ അടങ്ങിയ പെട്ടി പോലെയാണ്, എന്നാൽ ആറ്റങ്ങൾ പ്രത്യേകരീതിയിൽ ത്രിമാനമായി അടുക്കിയിരിക്കുന്നു. വശങ്ങളുടെ നീളവും ആറ്റങ്ങളുടെ സ്ഥാനവും, ഇവതമ്മിലുള്ള കോണും ലാറ്റിസ് വസ്തുകൾ നിർണയിക്കുന്നു. ആറ്റങ്ങളുടെ സ്ഥാനം (xi , yi , zi) എന്നീ ലാറ്റിസ് പോയന്റുകൾ പ്രതിനിധീകരിക്കുന്നു.