ശബ്ദവേഗത
(Speed of sound എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഇലാസ്തിക മാധ്യമങ്ങളിലൂടെ തരംഗരൂപത്തിൽ സഞ്ചരിക്കുന്ന ഒരു കമ്പനമാണ് ശബ്ദം. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് ശബ്ദവേഗത എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവിൽ 20 °C-ൽ(68 °F), ശബ്ദവേഗത 343 m/s (1235 km/h, അല്ലെങ്കിൽ 770 mph, അല്ലെങ്കിൽ 1129 ft/s, അല്ലെങ്കിൽ ഏകദേശം 5 സെക്കന്റ്സ് പെർ മൈൽ). ശബ്ദം വായുവിൽ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ ദ്രാവകം, കണികകൾക്കിടയിൽ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയിൽ സഞ്ചരിക്കും.