ശബ്ദവേഗത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലാസ്തിക മാധ്യമങ്ങളിലൂടെ തരംഗരൂപത്തിൽ സഞ്ചരിക്കുന്ന ഒരു കമ്പനമാണ് ശബ്ദം. ഒരു നിശ്ചിത സമയത്ത് ഇത്തരത്തിലുള്ള തരംഗം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് ശബ്ദവേഗത എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ബാഷ്പാംശമില്ലാത്ത വായുവിൽ 20 °C-ൽ(68 °F), ശബ്ദവേഗത 343 m/s (1235 km/h, അല്ലെങ്കിൽ 770 mph, അല്ലെങ്കിൽ 1129 ft/s, അല്ലെങ്കിൽ ഏകദേശം 5 സെക്കന്റ്സ് പെർ മൈൽ). ശബ്ദം വായുവിൽ സഞ്ചരിക്കുന്നതിനേക്കാൾ‍ വേഗത്തിൽ ദ്രാവകം, കണികകൾക്കിടയിൽ ശൂന്യസ്ഥലമില്ലാത്ത ഖരം എന്നിവയിൽ സഞ്ചരിക്കും.

"https://ml.wikipedia.org/w/index.php?title=ശബ്ദവേഗത&oldid=1697680" എന്ന താളിൽനിന്ന് ശേഖരിച്ചത്